അന്ന് എന്നെ ചേർത്തുപിടിച്ചത് അച്ഛൻ ആണ്, തളർന്നു പോകരുത് എന്ന് എന്നോട് അച്ഛൻ പറഞ്ഞു

നടൻ ദിലീപിന്റെ ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. പണ്ട് ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഞാൻ ഏഴാം ക്‌ളാസ് തോറ്റു. സത്യത്തിൽ തോറ്റതല്ല, തോൽപ്പിച്ചതായിരുന്നു. മാനേജ്‌മെന്റ്…

നടൻ ദിലീപിന്റെ ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. പണ്ട് ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഞാൻ ഏഴാം ക്‌ളാസ് തോറ്റു. സത്യത്തിൽ തോറ്റതല്ല, തോൽപ്പിച്ചതായിരുന്നു. മാനേജ്‌മെന്റ് സംബന്ധമായ ചില വിഷയങ്ങളെ തുടർന്ന് എന്നെയും വേറെ രണ്ടു മൂന്ന് കുട്ടികളെയും കൂടി ഏഴാം ക്ലാസ്സിൽ തോൽപ്പിച്ചു. ഇത് അറിഞ്ഞാൽ അച്ഛൻ എന്നെ തല്ലിക്കൊല്ലും എന്നാണു ഞാൻ കരുതിയത്. തോറ്റു എന്ന് അറിഞ്ഞപ്പോൾ എനിക്ക് ഭയങ്കര പേടിയും ടെൻഷനും ആയി. തോറ്റതിന് അല്ല, അച്ഛൻ അറിഞ്ഞാൽ എന്താകും എന്നോർത്ത് ആയിരുന്നു എന്റെ ടെൻഷൻ. എന്നാൽ അച്ഛൻ അറിഞ്ഞപ്പോൾ സംഭവിച്ചത് മറ്റൊന്ന് ആയിരുന്നു. തോറ്റു എന്ന് അറിഞ്ഞപ്പോൾ അദ്ദേഹം എന്നെ ചേർത്ത് പിടിക്കുകയാണ് ചെയ്തത്. എന്നിട്ട് എന്നോട് ചില കാര്യങ്ങളും പറഞ്ഞു. പരാജയം വിജയത്തിന്റെ മുന്നോടിയാണ്. ഓരോ വീഴ്ചയ്ക്ക് ശേഷവും ഓരോ ഉയര്തെഴുന്നെല്പ്പാണ് ഉള്ളത്. അത് കൊണ്ട് തളർന്നു പോകാറുണ്ട്. തളരരുത്, ഉയർത്തെഴുന്നേൽക്കുക തന്നെ വേണമെന്നുമാണ് അച്ഛൻ അന്ന് പറഞ്ഞത്. അത് എനിക്ക് താനെന്ന് പ്രചോദനം വളരെ വലുത് ആയിരുന്നു എന്നുമാണ് ദിലീപ് പറഞ്ഞത്.

ഗോപാലകൃഷ്ണന്‍ എന്ന മിമിക്രിക്കാരനായിരുന്നു ദിലീപ്. അവിടുന്നാണ് തുടക്കം. പിന്നീട് പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ കമലിന്‍റെ അസിസ്റ്റന്‍റായി സിനിമ ലോകത്തേയ്ക്ക് എത്തി. ഈ ചിത്രത്തിലാണ്, ദിലീപുമായി ബന്ധപ്പെട്ട് പിന്നീട് വിവാദ കഥകളില്‍ വന്ന കാവ്യ മാധവന്‍ ആദ്യമായി ബാല നടിയായി അഭിനയിക്കുന്നതും. മാനത്തെക്കൊട്ടാരം, സൈന്യം, പിടക്കോഴികൂവുന്ന നൂറ്റാണ്ട്, സിന്ദൂര രേഖ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനേതാവായി എത്തിയ ദിലീപ് തുടര്‍ന്നും മിമിക്രിയില്‍ സജീവമായി. ഏഴരക്കൂട്ടത്തില്‍ നായകന്മാരില്‍ ഒരാളായി. സല്ലാപത്തിലൂടെ മഞ്ജുവിന്‍റെ നായകനായി എത്തിയ ദിലീപ് മലയാള സിനിമയില്‍ മെല്ലെ ഇടം പിടിക്കുകയായിരുന്നു.

സല്ലാപം, ഈ പുഴയും കടന്ന്, കുടമാറ്റം തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ക്കു ശേഷം മഞ്ജു വാര്യരും ദിലീപും വിവാഹിതരായത് മലയാള സിനിമയെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. തുടര്‍ന്ന് സിനിമ രംഗത്ത് നിന്ന് മഞ്ജുവിന്‍റെ ഇടവേളയായിരുന്നു. മഞ്ജുവിനെ വിവാഹം ചെയ്തതോടെ ദിലീപ് മലയാള സിനിമയിലെ ജനപ്രിയനടന്‍ എന്ന നിലയിലേക്ക് ഉയരുകയായിരുന്നു. ദിലിപിന്‍റെ എല്ലാ ചിത്രങ്ങള്‍ക്കും മിനിമം ഗ്യാരന്‍റിയുണ്ടായി. കുട്ടികളും കുടുംബപ്രേക്ഷകരും ദിലീപ് ചിത്രത്തിനായി തിയേറ്ററുകളിലേയ്ക്ക് ഒഴുകിയെത്തി. 2003ല്‍ സി ഐ ഡി മൂസ ഹിറ്റ് ആയതോടെ സിനിമ നിര്‍മ്മാണ രംഗത്തും ദിലീപ് കരുത്തനായി മാറിയിരുന്നു.

താരസംഘടനയായ അമ്മയ്ക്കു പണം കണ്ടെത്തുന്നതിന് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വന്റി ട്വന്റിയും വന്‍ വിജയം കണ്ടു. ഇതോടെ നിര്‍മ്മാണ മേഖലയില്‍ ജനപ്രിയ നടന്‍ അജയ്യനായി മാറുകയായിരുന്നു. ദിലീപ് നിര്‍മ്മിച്ച കഥാവശേഷന് കേരള സംസ്ഥാന ഫിലിം അവാര്‍ഡ് കൂടി ലഭിച്ചതോടെ അത് പൂര്‍ണ്ണമായി. ഇതോടെ താരം ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പിന്നീട് മഞ്ചവുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ ദിലീപ് നടി കാവ്യയെ വിവാഹം കഴിച്ചു, ഇപ്പോൾ കുടുംബസമേതം സന്തോഷമായി ജീവിക്കുകയാണ് താരം