Film News

കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ നിങ്ങൾ ഒരിക്കലും വിചാരിക്കാത്ത ആളുകളാണ് എന്നെ സഹായിച്ചത്, ദിലീപ്

Published by
Devika Rahul

ദിലീപിന്റെ 141 ആമത്തെ ചിത്രം ബാന്ദ്ര കഴിഞ്ഞ ദിവസമാണ് പ്രദർശനത്തിന്എത്തിയത് . തെന്നിന്ത്യൻ താര സുന്ദരി തമന്നയാണ് ചിത്രത്തിൽ നായികയായി എത്തിയത്. ചിത്രം തീയേറ്ററുകളിൽ നിറഞ്ഞ സദസിന് മുന്നിൽ പ്രദർശനം നടത്തി വരുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിൽ ആണ് താരം. പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളും ദിലീപ് നൽകുന്നുണ്ട്. ഇത്തരം ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ദിലീപിന്റെ വാക്കുകൾ ഇങ്ങനെ, ഈ കഴിഞ്ഞ ആറു വർഷത്തിനിടയിൽ നിങ്ങൾ മനസ്സിൽ പോലും ചിന്തിക്കാത്ത ആളുകൾ ആണ് എന്നെ സഹായിച്ചിട്ടുള്ളത്. ആ കൂട്ടത്തിൽ രാഷ്ട്രീയത്തിൽ പ്രബലർ ആയിട്ടുള്ളവരും ഉണ്ട്.

നിങ്ങൾ മനസ്സിൽ പോലും ചിന്തിക്കാത്ത ആളുകൾ ആണ് എന്നെ കൂടെ നിന്ന് പിന്തുണച്ച് പഴയ ജീവിതത്തിലേക്ക് കൊണ്ട് വന്നത്. സമൂഹത്തിൽ അത്ര പ്രബലർ ആയിട്ടുള്ളവർ വരെ എന്നെ എന്റെ കൂടെ നിന്ന് പിന്തുണച്ചിട്ടുണ്ട്. അതിൽ ആളുകളുടെ പേര് എടുത്ത് പറയാൻ കഴിയില്ല. എല്ലാ രീതിയിലും സഹായിച്ചവർ ഉണ്ട്.  എന്നാൽ അതൊന്നും നിയമവിരുദ്ധമായി ഉള്ള  സഹായം ആയിരുന്നില്ല. അങ്ങനെ സഹായിക്കുന്നവർ അല്ല അവർ. എത്രയോ വർഷങ്ങൾ ആയി എന്നെ കാണുന്നവർ ആണ് അവർ. അവർക്ക് എന്നെ അത്ര വിശ്വാസം ആണ്. അത് കൊണ്ടാണ് അവർ എനിക്കൊപ്പം നിന്നത്. എന്നാൽ ഈ സമയത്ത് ഒന്നും മിണ്ടാതെ മാറി നിന്നവരും ഉണ്ട്. നമ്മൾ ചിന്തിക്കുന്നവർ ആയിരിക്കില്ലല്ലോ ചിലപ്പോൾ നമ്മളെ സഹായിക്കുന്നത്.

സിനിമ എന്ന് പറയുമ്പോൾ ആദ്യം എന്റെ മനസ്സിൽ ഓടിവരുന്നത് ജയറാമേട്ടന്റെ മുഖമാണ്. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ എന്റെ കുടുംബത്തിന് ഒപ്പം നിന്നൊരാള്‍ സത്യേട്ടനാണ്. പ്രിയന്‍സാറും ജോഷി സാറും എല്ലാം ഇക്കൂട്ടത്തില്‍ ഉണ്ട്. സ്വന്തം ഭാവി പോലും നോക്കാതെ ഒപ്പം നിന്നവരാണ് ഗണേശേട്ടനും സിദ്ധിഖ് ഏട്ടനുമെല്ലാം. അങ്ങനെ ഒരുപാട് പേരുണ്ട്. നമ്മൾ ഒരാളെ സഹായിച്ച്  കഴിഞ്ഞാൽ നാളെ നമ്മളെ സഹായിക്കുന്നത് നമ്മൾ ഈ സഹായിച്ചവർ ആരും ആയിരിക്കില്ല. ഇതൊരു ഗിവ് ആൻഡ് ടേക്ക് ആണ്  എന്നുമാണ് ദിലീപ് പറയുന്നത്.