ഞാൻ മീശ വടിച്ച് അഭിനയിച്ചാൽ സിനിമ പരാജയപ്പെടുമെന്നാണ് അവർ പറഞ്ഞത്, ദിലീപ്

തന്റെ ഏറ്റവും പുതിയ ചിത്രമായ ബാന്ദ്രയുടെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് ദിലീപ് ഇപ്പോൾ. പരിപാടികളിൽ ദിലീപ് പറയുന്ന പല കാര്യങ്ങളും വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ തന്റെ സിനിമകളെ കുറിച്ചും…

തന്റെ ഏറ്റവും പുതിയ ചിത്രമായ ബാന്ദ്രയുടെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് ദിലീപ് ഇപ്പോൾ. പരിപാടികളിൽ ദിലീപ് പറയുന്ന പല കാര്യങ്ങളും വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ തന്റെ സിനിമകളെ കുറിച്ചും പ്രേഷകരുടെ ഇഷ്ടങ്ങളെ കുറിച്ചും ദിലീപ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പണ്ടത്തെ പ്രേക്ഷകരിൽ നിന്ന് ഇപ്പോഴത്തെ പ്രേഷകർ ഒരുപാട് വളർന്നു എന്നാണ് ദിലീപ് പറയുന്നത്. കാരണം പണ്ടൊക്കെ ഒരു പോലത്തെ കഥാപാത്രങ്ങൾ ചെയ്യാൻ ആയിരുന്നു സംവിധായകർ എന്നോട് പറയുന്നത്. ഞാൻ മീശ വടിക്കട്ടെ, കണ്ണാടി വെച്ച് അഭിനയിക്കട്ടെ എന്നൊക്കെ അവരോട് ചോദിക്കുമ്പോൾ അവർ വേണ്ട എന്ന് പറയുമായിരുന്നു. കാരണം ഞാൻ മീശ വടിച്ചും കണ്ണാടി വെച്ചും അഭിനയിച്ചാൽ പ്രേക്ഷകർ അത് സ്വീകരിക്കില്ല എന്നും പടം പരാചയപ്പെടുമെന്നുമാണ് അവർ പറഞ്ഞത്.

എന്നാൽ പിന്നീട് കാലം കഴിഞ്ഞപ്പോൾ പല തരത്തിൽ ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് കഴിഞ്ഞു. മീശ  വടിച്ചും പല്ല് ഫിറ്റ് ചെയ്‌തും കൂനു വെച്ചും എല്ലാം ഞാൻ അഭിനയിച്ചു. പെണ്ണായിട്ട് പോലും ഞാൻ വേഷം കെട്ടി അഭിനയിച്ചു. പെണ്ണായി രൂപം മാറി കഴിഞ്ഞാൽ എനിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന് പലരും പറഞ്ഞു. എന്നാൽ അത് വരെയുള്ള സിംഗിൾ ഹീറോ കളക്ഷനുകളെ പൊട്ടിച്ച് കൊണ്ട് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമയാണ് ഞാൻ പെണ്ണായിട്ട് എത്തിയ മായ മോഹിനി. പത്ത് കോടി കളക്ഷൻ മലയാളത്തിൽ ആദ്യമായി നേടുന്ന സിനിമയാണ് മായാമോഹിനി. ആ ചിത്രവും സ്വീകരിച്ചത് പ്രേക്ഷകർ തന്നെയാണ്. പണ്ട് നായകന്മാരെ ഒരേ ലുക്കിൽ എത്തുന്നതായിരുന്നു പ്രേക്ഷകർക്ക് ഇഷ്ട്ടം.

എന്നാൽ വ്യത്യസ്ത കഥാപാത്രങ്ങളെ ചെയ്യുന്നതാണ് ഇന്നത്തെ പ്രേക്ഷകർക്ക് ഇഷ്ട്ടം. ഒരേ പോലത്തെ സിനിമ കണ്ടാല്‍ ആളുകള്‍ സ്വീകരിക്കില്ല. വ്യത്യസ്തത തേടി ആളുകള്‍ വരും. ആ ഒരു ധൈര്യമാണ് എനിക്കുള്ളത്. രാമലീലയില്‍ ഞാന്‍ തമാശ ചെയ്തിട്ടില്ല. എന്നിട്ടും രാമലീല ഭയങ്കര ഹിറ്റ് ആയി. അത് പോലെ തന്നെ തമാശ കുറച്ച് മാത്രം ചേർത്ത് ഒരുക്കിയ ചിത്രമാണ് ലയണും റൺവേയുമൊക്കെ. അതൊക്കെ ഇപ്പോഴും പ്രേഷകരുടെ മനസിൽ ഉണ്ട്. സംവിധായകൻ എന്ത് ആവശ്യപ്പെട്ടാലും അതിലേക്ക് പോകാൻ കഴിയുന്നത് നമ്മുടെ ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത് എന്നും ദിലീപ് പറയുന്നു.