രുചിയെല്ലാം നഷ്ട്ടപെട്ടുപോയി എന്നാണ് മമ്മൂട്ടി അന്ന് പറഞ്ഞത്

വർഷങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് ആളുകൾ ആണ് മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് വാഴ്ത്തി പറയുന്നതും താരത്തിന്റെ സൗന്ദര്യത്തിനെ കുറിച്ച് വർണ്ണിക്കുന്നതും. പ്രായം ഇത്ര ആയിട്ടും മമ്മൂട്ടിയുടെ സൗന്ദര്യത്തിൽ ഒരു കുറവും വന്നിട്ടില്ല എന്നത് പലരെയും അത്ഭുതപ്പെടുത്തുന്ന…

വർഷങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് ആളുകൾ ആണ് മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് വാഴ്ത്തി പറയുന്നതും താരത്തിന്റെ സൗന്ദര്യത്തിനെ കുറിച്ച് വർണ്ണിക്കുന്നതും. പ്രായം ഇത്ര ആയിട്ടും മമ്മൂട്ടിയുടെ സൗന്ദര്യത്തിൽ ഒരു കുറവും വന്നിട്ടില്ല എന്നത് പലരെയും അത്ഭുതപ്പെടുത്തുന്ന ഒരു  കാര്യം തന്നെയാണ്. എന്നാൽ ഇന്നും മമ്മൂട്ടി എങ്ങനെയാണു തന്റെ സൗന്ദര്യം ഈ പ്രായത്തിലും നിലനിർത്തുന്നത് എന്നതാണ്. എന്നാൽ ഇപ്പോൾ തന്റെ സൗന്ദര്യം നിലനിർത്തുന്നത് മമ്മൂട്ടിയെ  സംബന്ധിച്ച് ഒരു ബാധ്യതയായി മാറിയിരിക്കുകയാണ് എന്ന് തുറന്നു പറയുകയാണ് രഞ്ജി പണിക്കർ. ഒരു അഭിമുഖത്തിൽ ആണ് രഞ്ജി പണിക്കർ ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞത്. രൗദ്രം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചുള്ള അനുഭവമാണ് രഞ്ജി പണിക്കർ തുറന്ന് പറഞ്ഞത്.

രൗദ്രം സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. ഉച്ചയ്ക്ക് എല്ലാവരും ഒരുമിച്ച് ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്. വീട്ടിൽ നിന്ന് കൊണ്ട് വരുന്ന ആഹാരമാണ് മമ്മൂക്ക കഴിക്കുന്നത്. മമ്മൂക്ക കൊണ്ട് വരുന്ന ആഹാരം എല്ലാവര്ക്കും പങ്കുവെച്ച് കൊടുക്കുകയും ചെയ്യും. ഞാൻ ശ്രദ്ധിച്ചപ്പോൾ വിരസതയോടെയാണ് മമ്മൂക്ക ആഹാരം കഴിക്കുന്നത്. എന്താണ് കാര്യം എന്ന് ഞാൻ തിരക്കിയപ്പോൾ മമ്മൂക്ക പറഞ്ഞത് നാവിലെ രുചി എല്ലാം പോയി എന്നാണ്. താല്പര്യമില്ലാതെ ആഹാരം കഴിക്കുന്നതിന്റെ കാരണം അതാണ്. ഞാൻ ചോദിച്ചു എന്തെങ്കിലും അസുഖം ഉണ്ടോ എന്ന്. കാരണം രുചി ഒന്നുമില്ല എന്ന് മമ്മൂക്ക പറഞ്ഞപ്പോൾ എനിക്ക് തോന്നിയത് അങ്ങനെയാണ്.

എന്നാൽ മമ്മൂക്ക പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു. ഭക്ഷണം വർജിച്ച്  തനിക്ക് ഇപ്പോൾ ഭക്ഷണത്തോടുള്ള താൽപ്പര്യം എല്ലാം പോയി എന്നാണ്. ഇഷ്ട്ടപ്പെട്ട ആഹാരം ലോകത്ത് എവിടെ നിന്നും എന്ത് വില കൊടുത്തും വാങ്ങി കഴിക്കാൻ ആസ്തിയുള്ള  ആൾ ആണ് അദ്ദേഹം. എന്നാൽ ഇഷ്ട്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പോലും അദ്ദേഹത്തിന് പറ്റുന്നില്ല. ചെറുപ്പം നിലനിർത്തുക എന്നത് ഒരു ബാധ്യതയായി  മമ്മൂട്ടിക്കു മാറിയിരിക്കുകയാണ്. അത് കാത്ത് സൂക്ഷിക്കാൻ വേണ്ടി വർഷങ്ങൾ കൊണ്ട് അദ്ദേഹം കഷ്ടപ്പെടുകയാണ് എന്നുമാണ് രഞ്ജി പണിക്കർ അഭിമുഖത്തിൽ പറയുന്നത്.