ആ ഒരു കാര്യത്തെ കുറിച്ച് ആരും അങ്ങനെ സംസാരിച്ച് കേൾക്കാറില്ല

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടൻ ആണ് ദിലീപ്. ഒരു കാലത്ത് സിനിമയിൽ സജീവമായി നിന്ന താരം ഇപ്പോൾ എന്നാൽ ചില വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ കൊണ്ട് സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ…

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടൻ ആണ് ദിലീപ്. ഒരു കാലത്ത് സിനിമയിൽ സജീവമായി നിന്ന താരം ഇപ്പോൾ എന്നാൽ ചില വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ കൊണ്ട് സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ശക്തമായ തിരിച്ച് വരവിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ. വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിൽ കൂടിയാണ് ഇപ്പോൾ വർഷങ്ങൾക്ക് ഇപ്പുറം ദിലീപ് തന്റെ തിരിച്ച് വരവിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദിലീപ് പറയുന്ന പല കാര്യങ്ങളൂം പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ സിനിമയുടെ പ്രതിഫലത്തിനെ കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

നടന്മാരുടെ പ്രതിഫലത്തിന്റെ കാര്യത്തിൽ ഇപ്പോഴും ചർച്ചകൾ നടക്കാറുണ്ട്. പണ്ടത്തെ പോലെ അല്ല, ഇപ്പോഴത്തെ സിനിമ. പണ്ട് ആളുകൾ സിനിമ രസത്തോടെ കണ്ടു കയ്യടിക്കുമായിരുന്നു. എന്നാൽ ഇന്ന് ഒരു സിനിമ കണ്ടാൽ അതിലെ ഓരോ സീനുകളും കീറി മുറിച്ച് പരിശോധിച്ച് കുറ്റം പറയുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. നമുക്ക് അവരെ കുറ്റം പറയാൻ കഴിയില്ല. അവരുടെ ജോലി ആയിരിക്കാം അത്.അത് കൊണ്ട് തന്നെ ഇന്ന് ഡ്യൂപ്പിനെ വെച്ച് അഭിനയിപ്പിക്കാൻ ഒന്നും പറ്റില്ല. കാരണം ഇവർ അത് കണ്ടു പിടിച്ചാൽ ആ സിനിമയെ മുഴുവൻ അവർ വലിച്ച് കീറും. അത്രത്തോളം റിസ്ക്ക് എടുത്താണ് ഓരോ നടനും അഭിനയിക്കുന്നത്. എന്നാൽ ആരും ഈ കാര്യങ്ങൾ ഒന്നും പറയാറില്ല.

അത് പോലെ തന്നെ നടന്മാരുടെ പ്രതിഫലത്തിന്റെ കാര്യം പറയുന്നു. ഒരു നടന് സിനിമയിൽ നിന്ന് എത്ര പ്രതിഫലം കിട്ടുന്നുവോ അതിന്റെ അന്പത്തിയൊന്ന് ശതമാനയം അയാൾ സർക്കാരിന് ടാക്സ് അടയ്ക്കണം. അതായത് അയാൾക്ക് കിട്ടുന്നതിന്റെ പകുതിയിൽ ഏറെ സർക്കാരിലേക്ക് കൊടുക്കണം. ഇതൊന്നും ആരും പറയുന്നില്ല. എല്ലാവരും ചേർന്ന് ഉയർത്തിക്കൊണ്ട് വരേണ്ട ഒരു ഇൻഡസ്ട്രി ആണ് ഇത് പോലെ പലരും കുറ്റം പറഞ്ഞു പുറകിലേക്ക് എത്തിക്കുന്നത്. പ്രതിഫലത്തിന്റെ കാര്യം പറഞ്ഞു കുറ്റം പറയുന്ന പലരും അവർ ആ സിനിമയ്ക് വേണ്ടി എടുക്കുന്ന റിസ്ക്ക് എത്രത്തോളം ഉണ്ടെന്നു പറയാത്തവർ ആണെന്നും ദിലീപ് പറയുന്നു.