ആറടി പൊക്കമുണ്ടായിരുന്നെങ്കിൽ എനിക്ക് അതൊന്നും ഒരിക്കലും കഴിയില്ലായിരുന്നു

നിരവധി ആരാധകരുള്ള നടനാണ് ദിലീപ്. നിരവധി കഥാപാത്രങ്ങളിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. നിരവധി ചിത്രങ്ങളിൽ ആണ് ദിലീപ് ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റ് ആയതോടെ ദിലീപിന് ആരാധകരുടെ…

നിരവധി ആരാധകരുള്ള നടനാണ് ദിലീപ്. നിരവധി കഥാപാത്രങ്ങളിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. നിരവധി ചിത്രങ്ങളിൽ ആണ് ദിലീപ് ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റ് ആയതോടെ ദിലീപിന് ആരാധകരുടെ എണ്ണവും കൂടി. വ്യത്യസ്തമായ പല കഥാപാത്രങ്ങളെയും ദിലീപ് ഇതിനോടകം അവതരിപ്പിച്ചു. അതെല്ലാം അഭിനയിച്ച് ഭലിപ്പിക്കാനും താരത്തിന് കഴിഞ്ഞു. നടൻ എന്ന നിലയിൽ മാത്രമല്ല, ഡിസ്ട്രിബ്യൂറ്റർ ആയും നിർമ്മാതാവ് ആയുമെല്ലാം ദിലീപ് സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. എന്നാൽ അപ്രതീക്ഷിതമായാണ് താരത്തിന്റെ ജീവിതത്തിൽ ചില വിവാദങ്ങൾ ഒക്കെ ഉണ്ടാകുന്നത്.

വിവാദങ്ങളിൽ ഉൾപെട്ടതോടെ താരം കുറച്ച് നാളുകൾ സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായി തുടരുകയാണ് ദിലീപ്. വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിൽ കൂടി തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോഴിതാ ദിലീപ് പങ്കെടുത്ത സ്റ്റാർ മാജിക്ക് പരുപാടിയിൽ താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ  നേടിയിരിക്കുന്നത്. ആളുകൾക്കു കാണാൻ ഇഷ്ട്ടപ്പെടുന്ന, അവരെ ചിരിപ്പിക്കുന്ന തരത്തിൽ ഉള്ള സിനിമകൾ ചെയ്യാൻ ആണ് ഞാൻ എപ്പോഴും ശ്രദ്ധിക്കുന്നത്. അവാർഡ് പടങ്ങളിൽ ഒക്കെ അഭിനയിച്ച് കൊണ്ടിരുന്നാൽ ഒരു പോടാ എന്ന് ആളുകൾ പറയും.

ഞാൻ സിനിമയിൽ വരുന്ന സമയത്ത് എനിക്ക് തടിയില്ല, പൊക്കമില്ല എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ എനിക്ക് ആറടി പൊക്കം ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും മായാമോഹിനി, ചാന്ത് പൊട്ട് പോലുള്ള സിനിമകൾ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. ശ്രീവിദ്യ എന്ന പേര് എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. കാരണം ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയി സിനിമയിൽ നിന്ന സമയത്ത് നിനക്ക് അഭിനയിച്ച് കുടായോ എന്ന് എന്നോട് ആദ്യം ചോതിക്കുന്നത് നടി ശ്രീവിദ്യ ആണ്. അത് കൊണ്ട് ആ പേര് എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല എന്നും ദിലീപ് പറഞ്ഞു .