ഞാന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. ദിലീപ് !!

പ്രമുഖ നടി കൊച്ചിയിൽ അക്രമിക്കപെട്ടതും ഇതിനെത്തുടർന്ന് നടൻ ദിലീപിന്റെ അറസ്റ്റും വലിയ ചർച്ച വിഷയം ആയിരുന്നു. ഇപ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുപരുപാടിക്കിടയിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ദിലീപ്.സത്യത്തിനും തന്റെ നിരപരാധിത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണ് താൻ…

പ്രമുഖ നടി കൊച്ചിയിൽ അക്രമിക്കപെട്ടതും ഇതിനെത്തുടർന്ന് നടൻ ദിലീപിന്റെ അറസ്റ്റും വലിയ ചർച്ച വിഷയം ആയിരുന്നു. ഇപ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുപരുപാടിക്കിടയിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ദിലീപ്.സത്യത്തിനും തന്റെ നിരപരാധിത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണ് താൻ എന്നാണ് അദ്ദേഹം പറയുന്നത്. ഇതിൽ സമൂഹത്തിലെ നല്ലവരായ ഓരോ വ്യക്തികളുടെ പിന്തുണ വേണമെന്നും അദ്ദേഹം പറയുന്നു. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്ത സംസാരിക്കുന്നതിനിടയിൽ ആയിരുന്നു ഈ വിഷയവുമായുള്ള പ്രതികരണം.

ഞാനും എന്റെ കുടുംബവും അനുഭവിക്കുന്നത് എന്നതാണെന്ന് നിങ്ങൾക്ക് മനസിലാകും. ഈ വിഷയത്തിൽ ഞാൻ ജയിൽ മോചിതനായതിൽ പിന്നെ ആലുവയിലെ ജനങ്ങളാണ് എനിക്ക് പിന്തുണ നൽകിയത്. ആ സമയത്ത് എന്റെ കൂടെ നിന്നവരെയും പിന്തുണച്ചവരെയും അടുത്തറിയുകയും കണ്ടറിയുകയും ചെയ്തു. എന്നെ അവഗണിക്കാതെ മാറ്റിനിർത്താതെ ഒപ്പം നിർത്തിയ ഈ നിമിഷം. അതെനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത നിമിഷങ്ങളിൽ ഒന്നാണ്.ഞാൻ എന്റെ സത്യത്തിനും തന്റെ നിരപരാധിത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഇതിൽ ഓരോ വ്യക്തികളുടെയും പിന്തുണ എനിക്ക് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു, ദിലീപ് പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം പരാമർശിക്കാതെ ആയിരുന്നു ദിലീപിന്റെ വാക്കുകൾ. കേസിൽ കൂട്ടുപ്രതിയായി കാണാക്കപെട്ട താരം മൂന്നു മാസത്തോളം ആലുവ സബ് ജയിലിൽ കഴിഞ്ഞിരുന്നു. കേസിന്റെ വിചാരണ നടന്ന് വരുകയാണ്.