‘സ്ത്രീകൾക്കാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്, ഹൗസ്ഫുൾ ഷോകളുമായി ‘ബാന്ദ്ര’; സന്തോഷം പങ്കുവെച്ച് ദിലീപും അരുൺ ​ഗോപിയും

‘ബാന്ദ്ര’ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ വന്നു കൊണ്ടിരിക്കുമ്പോൾ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് ദിലീപും സംവിധായകൻ അരുൺ ഗോപിയും. പല തിയറ്ററുകളിലും ഷോയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും ഹൗസ്ഫുൾ ഷോകളുടെ സന്തോഷത്തിലാണ് തങ്ങളെന്നും ദിലീപ് പറഞ്ഞു. ഫേസബുക്ക്…

‘ബാന്ദ്ര’ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങൾ വന്നു കൊണ്ടിരിക്കുമ്പോൾ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് ദിലീപും സംവിധായകൻ അരുൺ ഗോപിയും. പല തിയറ്ററുകളിലും ഷോയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും ഹൗസ്ഫുൾ ഷോകളുടെ സന്തോഷത്തിലാണ് തങ്ങളെന്നും ദിലീപ് പറഞ്ഞു. ഫേസബുക്ക് ലൈവിൽ എത്തിയ ഇരുവർക്കും ഒപ്പം കലാഭവൻ ഷാജോണും ഉണ്ടായിരുന്നു. ‘‘ഞങ്ങൾ മൂന്ന് പേരും ഒരുമിച്ച് വർക്ക് ചെയ്ത ബാന്ദ്ര തിയറ്ററുകളിെലത്തിയിരിക്കുകയാണ്. രാമലീലയ്ക്ക് ശേഷം വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണ്. ഇന്ന് പല തിയറ്ററുകളിലും ഷോയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

തിയറ്ററുകൾ ഹൗസ്ഫുൾ ആകുന്നു. ആ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി. ഈ സിനിമയിൽ ഏറ്റവും നല്ല പെർഫോമൻസ് കാഴ്ചവച്ചത് ആള് ഷാജോൺ ആണ്. രണ്ട് ഗെറ്റപ്പിലാണ് അദ്ദേഹം വരുന്നത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തായാണ് സിനിമയിലും അഭിനയിച്ചിരിക്കുന്നത്. രാമലീലയിലൂടെ നമ്മൾ കണ്ടതാണ് അരുണിന്റെ കഴിവ്. രാമലീലയിൽ പ്രതികാരമാണ് പറഞ്ഞതെങ്കിൽ ഈ ചിത്രത്തിൽ പറയുന്നത് പ്രണയകഥയാണ്‘‘ – ദിലീപ് പറഞ്ഞു.

‘‘കുടുംബത്തിനാണ് ഈ സിനിമ ഇഷ്ടപ്പെടുന്നതെന്ന് കേൾക്കുന്നു. അവർക്ക് ഇതിലെ ബന്ധങ്ങളും മറ്റും റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്. സ്ത്രീകൾക്കാണ് കൂടുതലും ഇഷ്ടപ്പെടുന്നത്. പക്വതയെത്തിയ രണ്ട് ആളുകളുടെ പ്രണയകഥയാണ് പറയുന്നത്. വളരെ കഷ്ടപ്പെട്ട് ഒരു സിനിമ കൊണ്ടുവന്നപ്പോൾ ആ സിനിമ കാണുവാൻ വേണ്ടി വിലയേറിയ സമയമൊക്കെ മാറ്റിവച്ച് തിയറ്ററുകളിലെത്തിയതിന് ഒരുപാട് നന്ദി. ഈ സിനിമ ഞങ്ങൾക്ക് അത്രയും പ്രിയപ്പെട്ട സിനിമയാണ്, അത്രയും ആവശ്യമുള്ള സിനിമയാണ്. നിങ്ങളുടെ സ്നേഹവും അനുഗ്രഹവും ഞങ്ങളോടൊപ്പം ണ്ടാകണം‘‘ – ദീലീപ് കൂട്ടിച്ചേർത്തു.

ചിത്രത്തിൽ നായികയായി എത്തിയ തമന്ന ഭാട്ടിയയെ കുറിച്ചും ദിലീപ് സംസാരിച്ചു. ‘‘ഈ സിനിമയിൽ തമന്നയല്ലാതെ മറ്റൊരു നടിയെയും ആ കഥാപാത്രമായി സങ്കൽപ്പിക്കാനാകില്ലെന്നും ഒരുപാട് പേർ പറഞ്ഞു. ഈ കഥ കേട്ടപ്പോൾ തന്നെ മലയാളത്തിൽ വരാത്തൊരു നടിയായിരിക്കണം ഈ കഥാപാത്രം ചെയ്യേണ്ടതെന്ന് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് തമന്ന ഇതിൽ ഭാഗമാകുന്നത്. മംമ്തയും ഞാനും ഇതിനു മുമ്പും ഒരുപാട് നല്ല സിനിമകൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്. വേറൊരു ഫീൽ ഉള്ള സിനിമ കണ്ടു എന്ന് ഒരുപാട് പേർ വിളിച്ചു പറഞ്ഞു. അതിൽ വലിയ സന്തോഷം. ഈ സിനിമ തിയറ്ററിൽ തന്നെ കാണണം‘‘ – ദിലീപ് പറഞ്ഞു.