ഞാൻ ഏത് ഫോൺ വാങ്ങിയാലും അത് പോലീസ് കൊണ്ട് പോകും, അന്യൂഷണ സംഘത്തെ വിമർശിച്ചതല്ല ദിലീപ് ഓൺലൈൻ !!

Published by
Kochu

ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്ന വ്യക്തിയായി മാറിയിരിക്കുകയാണ് ഞാൻ, ഞാൻ എപ്പോൾ ഫോൺ വാങ്ങിയാലും പോലീസുകാർ വരുമ്പോൾ കൊണ്ട് പോകും, എന്ന ദിലീപിന്റെ വാക്കുകളെ വളച്ചൊടിച്ച് അന്യൂഷണ സംഘത്തെ പരിഹസിച്ചു എന്ന തരത്തിൽ വാർത്ത കൊടുത്ത റിപ്പോർട്ടർ ചാനലിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ദിലീപ് ഓൺലൈൻ.
ഭരണഘടനയിലെ എല്ലാ പൗരന്മാർക്കും നൽകുന്ന മൗലികാ അവകാശങ്ങളിൽ ആർട്ടിക്കിൾ 20(3) ലംഘിച്ചാണ് ദിലീപിന്റെ ഫോൺ പോലീസ് പിടിച്ചെടുക്കുന്നത്. ലളിതമായി പറഞ്ഞാൽ ഒരാൾ തെറ്റുകാരനാണ് എന്ന് ഒരു തെളിവുമില്ലാതെ കഥ മെനഞ്ഞിട്ട് അതിന്റെ തെളിവ് എവിടെ എന്ന് ചോദിക്കുമ്പോൾ അത് അയാളുടെ കയ്യിൽ ഉണ്ട് എന്ന് പറഞ്ഞ് കൈകഴുകുന്ന പണിയാണ് പോലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. കടുത്ത ഭരണഘടനാ ലംഘനവും ഗുരുതരമായ മനുഷ്യാവകാശ പ്രശ്നവുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ദിലീപ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ഇതിനെതിരെ ഒരു തമാശ കൊണ്ട് പോലും അയാൾ മറുപടി പറയരുത് എന്ന് കരുതുന്ന റിപ്പോർട്ടർ ടി വിയുടെ ഇണ്ടാസ് എട്ടായി മടക്കി വെച്ചാൽ മതി. നിങ്ങളുടെ യഥാർത്ഥ പ്രശ്നം ദിലീപ് എന്ന മനുഷ്യൻ പൊതുജീവിതത്തിലേക്ക് മടങ്ങി വരുന്നതാണ് എന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാം. അയാൾ പൊതു ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്ന് അസന്നിഗ്ധമായി പറയുന്നതിന് ഞങ്ങൾക്ക് ബലം തരുന്നത് ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയാണ്. ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം എന്ന സുപ്രീംകോടതി വിധി വന്നതിനു ശേഷം വിറളി പൂണ്ട റിപ്പോർട്ടർ ടി വി ഒരു അവസരം കാത്തിരിക്കുകയാണ് എന്ന് ഞങ്ങൾക്കറിയാം. കോടതി വരാന്തയിലും പോലീസ് സ്റ്റേഷനിലും നിർത്തി അയാളുടെ കരിയർ അവസാനിപ്പിക്കാം എന്ന് വ്യാമോഹിച്ചവർക്ക് ദിലീപിന്റെ വളരെ നാളുകൾക്ക് ശേഷമുള്ള ആദ്യത്തെ പൊതു പരിപാടി സഹിക്കില്ല എന്നറിയാം. ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയോടാണ് ഞങ്ങൾക്ക് കൂറ് നിങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്നു എന്ന് കോടതി പറഞ്ഞ ഏമാന്മാരിലല്ല. എന്നാണ് ദിലീപ് ഓൺലൈൻ പോസ്റ്റിലൂടെ പറയുന്നത്.