നാളുകളുടെ ഇടവേളയ്ക്ക് ശേഷം നടന് ദിലീപ് വീണ്ടും സിനിമാ രംഗത്ത് സജീവമാവുകയാണ്. അഭിനയത്തിലേക്കും സിനിമാ നിര്‍മ്മാണത്തിലേക്കും തിരിച്ചെത്തിയ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തട്ടാശ്ശേരി കൂട്ടം എന്ന സിനിമയാണ് ദിലീപ് നിര്‍മ്മാതാവായി വീണ്ടും സിനിമാ നിര്‍മ്മാണത്തിലേക്ക് കടക്കുന്ന പുതിയ സിനിമ. നവംബര്‍ 11 റിലീസ് ആകാനിരിക്കുന്ന സിനിമയുടെ പേരില്‍ ആരാധകര്‍ക്ക് ഒരു വമ്പന്‍ സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ് ദിലീപും കൂട്ടരും.
ചങ്ങായിമാര്‍ക്കുള്ള കോണ്ടെസ്റ്റാണ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്. സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള സെല്‍ഫി അയച്ചാണ് ഈ കോണ്ടെസ്റ്റില് പങ്കെടുക്കേണ്ടത്. ഈ വിവരം പങ്കുവെച്ചാണ് ദിലീപും എത്തിയത്. ഇത് എന്തിനും ഏതിനും കൂടെ കട്ടക്ക് നില്ക്കുന്ന ചങ്ങായിമാര്‍ക്കുള്ള കോണ്ടെസ്റ്റ്.. ഈ വരുന്ന പതിനൊന്നം തീയതി തിയേറ്ററില്‍ ആഘോഷമായി എത്തുന്ന ഞങ്ങടെ തട്ടാശ്ശേരിക്കൂട്ടം പോലെ പൊളി കൂട്ടം ആണോ നിങ്ങളുടേത്? എങ്കില്‍ നിങ്ങളൊരുമിച്ചുള്ള ഒരു കിടിലന്‍ ഗ്രൂപ്പ് സെല്‍ഫി, thattasserykoottam എന്ന ഹാഷ് ടാഗില്‍ നിങ്ങളുടെ ഇന്‍സ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യൂ..
നിങ്ങളുടെ കൂട്ടത്തിന് ഒപ്പമുള്ള പുതിയതും, പഴയതും ആയ ഫോട്ടോകള്‍ അയക്കാവുന്നതാണ്… അതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ചങ്ങായികൂട്ടങ്ങളെ കാത്തിരിക്കുന്നത് ഒരു ഗംഭീര സര്‍പ്രൈസാണ്… അപ്പൊ വെഗായിക്കോട്ടെ.. എന്നാണ് ദിലീപ് ഒരു വീഡിയോയും പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അര്ജ്ജുന് അശോകനെ നായകനാക്കി ദിലീപ് നിര്‍മ്മിക്കുന്ന സിനിമയാണ് തട്ടാശ്ശേരി കൂട്ടും. നടന് ദിലീപിന്റെ സഹോദരന് അനൂപ് പദ്മനാഭന് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
ദിലീപ് ഗ്രാന്റ് പ്രൊഡക്ഷന്‍ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. നവംബറില്‍ 11 ചിത്രം റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അതേസമയം ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വോയിസ് ഓഫ് സത്യനാഥന് വേണ്ടിയാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.