എന്റെ പല സിനിമകളും പരാജയപ്പെട്ട് നിൽക്കുന്ന സമയം ആയിരുന്നു അത്

നിരവധി ആരാധകർ ഉള്ള താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് താരം മലയാള സിനിമയിൽ സജീവമായിൽ നില്കുകയാണ്. നായകനായും വില്ലൻ ആയും സെക്കൻഡ് ഹീറോ ആയും എല്ലാം സിനിമയിൽ തന്റെ തുടക്കം ആരംഭിച്ച താരം പിന്നീട്…

നിരവധി ആരാധകർ ഉള്ള താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് താരം മലയാള സിനിമയിൽ സജീവമായിൽ നില്കുകയാണ്. നായകനായും വില്ലൻ ആയും സെക്കൻഡ് ഹീറോ ആയും എല്ലാം സിനിമയിൽ തന്റെ തുടക്കം ആരംഭിച്ച താരം പിന്നീട് തിരക്കേറിയ നായകനടൻ ആകുകയായിരുനു. വളരെ പെട്ടന്നു ആണ് ദിലീപ് സിനിമയിൽ തന്റെ വളർച്ച ഉണ്ടാകുന്നത്. ദിലീപിന്റെ കരിയർ മാറ്റി മറിച്ച ചിത്രമാണ് മീശ മാധവൻ. മീശമാധവനോട് കൂടി നിരവധി ഹിറ്റ് ചിത്രങ്ങൾ ആണ് ദിലീപിന് വന്നത്. അതെല്ലാം വളരെ മനോഹരമായി അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞു. നിരവധി ആരാധകരെയാണ് താരം ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമാക്കിയത്.

എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾ ആയി സിനിമയി ചില മോശ സമയം ആണ് ദിലീപിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തെങ്കാശി പട്ടണം സിനിമയിലെ വേഷം ഞാൻ ചോദിച്ച് വാങ്ങിയത് ആണെന്നത് സത്യം ആണ്. എന്നാൽ അത് അവരുടെ ഒരു സൂത്രം ആയിരുന്നു എന്നതാണ് സത്യം. കാരണം ഞാൻ ആ സമയത്ത് ഹീറോ വേഷങ്ങൾ മാത്രം ചെയ്യുന്ന സമയം ആയിരുന്നു. ആ ഞാൻ ഇത് പോലൊരു വേഷം ചെയ്യുമോ എന്ന് അവർക്ക് സംശയം ഉണ്ടായിരുന്നു. അങ്ങനെ തെങ്കാശിപട്ടണത്തിന്റെ കഥ ഒന്ന് കേൾക്കണം എന്ന് എന്നോട് പറയുകയായിരുന്നു. അങ്ങനെ ഞാൻ കഥ കേൾക്കുകയും ശത്രുവിന്റെ വേഷം ആരാണ് ചെയ്യുന്നത് എന്ന് ചോദിക്കുകയും ചെയ്തു. നായകൻ സുരേഷ് ഗോപിയും ലാലും ആണെന്ന് പറഞ്ഞിരുന്നു.

ശത്രുവിന്റെ വേഷം ചെയ്യാൻ ആരെയും തീരുമാനിച്ചിട്ടില്ല എന്ന് അവർ പറഞ്ഞപ്പോൾ ഞാൻ ചെയ്യട്ടെ എന്ന് ചോതിക്കുകയായിരുന്നു. ഞാൻ ആ സമയത്ത് ഹീറോ വേഷങ്ങൾ വിട്ടിട്ടു സെക്കൻഡ് ഹീറോ വേഷങ്ങൾ ചെയ്യുന്ന സമയം ആയിരുന്നു. ഹീറോ ആയി വേഷങ്ങൾ ചെയ്ത കുറച്ച് ചിത്രങ്ങൾ പൊട്ടി നിൽക്കുന്ന സമയത്ത് ആയിരുന്നു ഞാൻ സെക്കൻഡ് ഹീറോ വേഷങ്ങൾ ചെയ്യുന്നത്. ദോസ്തും, തെങ്കാശി പട്ടണവും, ഡാർലിംഗ് ഡാർലിംഗും എല്ലാം ഞാൻ അങ്ങനെ ചെയ്ത ചിത്രങ്ങൾ ആയിരുന്നു. അന്ന് ഞാൻ സ്ഥിരമായി കഥ പറയുന്ന കുറച്ച് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇന്നത്തെ പോലെ അന്ന് സിനിമയിൽ പാര വെപ്പുകൾ ഒന്നും ഇല്ലായിരുന്നു എന്നുമാണ് ദിലീപ് പറയുന്നത്.