ഉമ്മൻ ചാണ്ടിയുടെ ജീവിത കഥ ഒരു സിനിമ ആക്കിയാൽ ഉമ്മൻ ചാണ്ടി ആകാൻ ഉചിതം  നടൻ മമ്മൂട്ടിയോ, ദുൽഖറോ? മനോജ് കുമാർ പറയുന്നു 

കേരളത്തെ ആകെ സങ്കടത്തിലാക്കിയ ഒരു മരണവാർത്ത ആയിരുന്നു മന്ത്രി ഉമ്മൻ ചാണ്ടിയുടെ, ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിത കഥ ഒരു പാൻ ഇന്ത്യൻ സിനിമ ആക്കിയാൽ ചാണ്ടിയായി അഭിനയിക്കാൻ അർഹൻ മമ്മൂട്ടിയോ, ദുൽഖറോ എന്ന് ചോദിക്കുകയാണ്…

കേരളത്തെ ആകെ സങ്കടത്തിലാക്കിയ ഒരു മരണവാർത്ത ആയിരുന്നു മന്ത്രി ഉമ്മൻ ചാണ്ടിയുടെ, ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിത കഥ ഒരു പാൻ ഇന്ത്യൻ സിനിമ ആക്കിയാൽ ചാണ്ടിയായി അഭിനയിക്കാൻ അർഹൻ മമ്മൂട്ടിയോ, ദുൽഖറോ എന്ന് ചോദിക്കുകയാണ് നടൻ മനോജ് കുമാർ. ഈ ഒരു കാര്യം നടൻ തൻറെ യു ട്യൂബ് വീഡിയോയിലൂടെ ആണ് പങ്കുവെച്ചിരിക്കുന്നത്.

സലാല മൊബൈൽസ് എന്ന ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് തന്റെ മനസിൽ ഇങ്ങനെ ഒരാശയം വന്നുദിച്ചത്, ശരിക്കും ഉമ്മൻ ചാണ്ടി സാറിന്റെ ലൈഫ് വെച്ച് ഒരു സിനിമ ഉണ്ടാകുകയാണെങ്കിൽ അത് പ്രേക്ഷകർ ഇരുകയ്യും  നീട്ടി സ്വീകരിക്കും. അപ്പോൾ അങ്ങനൊരു ചിത്രത്തിൽ വേഷമിടാൻ യോജ്യൻ ദുൽഖറോ, മമ്മൂട്ടിയോ എന്ന് തോന്നിയത്. ഉമ്മൻ ചാണ്ടിയെ കുറിച്ച് മമ്മൂട്ടി നൽകുന്ന ഒരു വിവരണത്തോടയാണ് സിനിമ തുടങ്ങുന്നത്.

രണ്ടരമണിക്കൂറിൽ ഒതുക്കാൻ കഴിയുന്ന ഒരു സിനിമ അല്ല അത്. മനോജ് പറയുന്നു. മമ്മൂട്ടി കമ്പിനി തന്നെ ഈ സിനിമ നിർമ്മിക്കണമെന്നാണ് എന്റെ ആഗ്രഹം. അതുപോലെ ഉമ്മൻ ചാണ്ടിയുമായി ഒരുപാടു അടുപ്പമുള്ള നടൻ മമ്മൂട്ടി ആയിരുന്നു, തന്റെ മന സിൽ അദ്ദേഹം ആകാൻ പറ്റുന്ന നടനെ കണ്ടു കഴിഞ്ഞു എന്നും മനോജ് കുമാർ പറയുന്നു.