മീനാക്ഷി എനിക്ക് നല്ലൊരു സുഹൃത്താണ്! ആ ഒരു കാര്യത്തിൽ മകളിൽ അഭിമാനം കൊള്ളുന്ന ഒരച്ഛനാണ് ഞാൻ, ദിലീപ് 

താരപുത്രിപുത്രന്മാരുടെ കൂട്ടത്തിൽ നിരവധി ആരാധകരുള്ള താര പുത്രിമാർ ആണ് ദിലീപിന്റെ മക്കൾ മീനാക്ഷിയും, മഹാലക്ഷ്മിയും, ഇപ്പോൾ മകൾ മീനാക്ഷിയെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, മകൾ മീനാക്ഷി തനിക്ക്…

താരപുത്രിപുത്രന്മാരുടെ കൂട്ടത്തിൽ നിരവധി ആരാധകരുള്ള താര പുത്രിമാർ ആണ് ദിലീപിന്റെ മക്കൾ മീനാക്ഷിയും, മഹാലക്ഷ്മിയും, ഇപ്പോൾ മകൾ മീനാക്ഷിയെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, മകൾ മീനാക്ഷി തനിക്ക് നല്ലൊരു സുഹൃത്താണ്, അവൾ പ്ലസ് ടൂ വിനെ പഠിക്കുമ്പോളാണ് വലിയ ട്രോമയിലൂടെ കടന്നുപോയത്, അവൾ  എൻട്രൻസിന് പഠിച്ചു മെഡിക്കൽ വിദ്യാഭ്യാസത്തിനു യോഗ്യത നേടിയപ്പോൾ എനിക്ക് ഒരുപാട് അഭിമാനം ആണുണ്ടായത് ദിലീപ് പറയുന്നു.

അവളെ താൻ അങ്ങനെ ഉപദേശിക്കാറില്ല, അതിന്റെ ആവശ്യകത ഉണ്ടായിട്ടില്ല അതാണ് വാസ്തവം, അവൾക്ക് എന്ത് ചെയ്യാനുള്ള സ്വാതന്ത്ര്യവും താൻ നൽകിയിട്ടുണ്ട് അതിന്  താൻ പരമാവധി പിന്തുണ നൽകാറുണ്ട്, സാധാരണ താര കുടുംബത്തിൽ എന്താണ് നടകുന്നത് എന്നല്ലേ എല്ലാവരും അന്വേഷിക്കുന്നത്, താരങ്ങളുടെ മക്കളുടെ വിമർശനവാർത്തകൾ കാണുമ്പോൾ അവൾ എന്നോട് ചോദിക്കും എന്താണ് അച്ഛാ അവർ ഇങ്ങനെ പറയുന്നതെന്ന്

മകൾ അതൊന്നും ശ്രെദ്ധിക്കേണ്ട  എന്ന് ഞാൻ പറയും. നമ്മൾക്ക് നമ്മളുടെ കാര്യം നോക്കി ജീവിച്ചാൽ മതിയെന്ന്, ഞാൻ മീനാക്ഷിയുടെ നല്ല സുഹൃത്തായതുകൊണ്ടു അവളോട്‌ എന്ത് കാര്യവും പറയാം, ഇപ്പോൾ ഉള്ള കുട്ടികളുടെ ചിന്ത വേറെയാണ് എന്നാൽ മകൾ അങ്ങനെയല്ല എന്തും അവൾ എന്നോട് പറയും, ആ ഒരു കാര്യത്തിൽ മകളിൽ അഭിമാനം കൊള്ളുന്ന അച്ഛനാണ് താൻ ദിലീപ് പറയുന്നു. എന്റെ രണ്ടു മക്കളിൽ ഒരാൾ സൈലന്റും മറ്റൊരാൾ വൈലന്റുമാണ് ചിരിച്ചുകൊണ്ട് ദിലീപ് പറയുന്നു.