ഞാന്‍ റിസൈക്കിള്‍ ബിന്നില്‍ നിന്ന് പോലും മണിക്കുട്ടനെ ഡിലീറ്റ് ചെയ്തു!!! ഞെട്ടിക്കുന്ന കാരണം പറഞ്ഞ് ഡിംപല്‍

ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ഥികളായിരുന്നു ഡിംപലും മണിക്കുട്ടനും. മണിക്കുട്ടനാണ് മൂന്നാം സീസണ്‍ വിജയിയായത്. ഷോയ്ക്കുള്ളില്‍ വച്ച് കണ്ടുമുട്ടി അടുത്ത സുഹൃത്തുക്കളായവരായിരുന്നു ഡിംപലും മണിക്കുട്ടനും. ഷോ നടക്കുന്നതിനിടെയാണ് ഡിംപലിന്റെ പപ്പ മരിച്ചത്. തുടര്‍ന്ന് ഷോയില്‍…

ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ഥികളായിരുന്നു ഡിംപലും മണിക്കുട്ടനും.
മണിക്കുട്ടനാണ് മൂന്നാം സീസണ്‍ വിജയിയായത്. ഷോയ്ക്കുള്ളില്‍ വച്ച് കണ്ടുമുട്ടി അടുത്ത സുഹൃത്തുക്കളായവരായിരുന്നു ഡിംപലും മണിക്കുട്ടനും. ഷോ നടക്കുന്നതിനിടെയാണ് ഡിംപലിന്റെ പപ്പ മരിച്ചത്. തുടര്‍ന്ന് ഷോയില്‍ നിന്ന് ഡിംപല്‍ പുറത്ത് പോയിരുന്നു. തുടര്‍ന്ന് ഡിംപല്‍ തിരിച്ചുവരാന്‍ വേണ്ടി ദിവസവും മണിക്കുട്ടന്‍ ക്യാമറയ്ക്ക് മുന്നില്‍ വന്നു നിന്നു പ്രാര്‍ത്ഥിച്ചിരുന്നു.

അതുപോലെ മണിക്കുട്ടനും ഷോയില്‍ നിന്നും പോയിരുന്നു. അപ്പോള്‍ ഡിംപലും സങ്കടം സഹിക്കാനാവാതെ കരഞ്ഞിരുന്നു. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സൗഹൃദമായിരുന്നു ഇവരുടേത്. ഷോ കഴിഞ്ഞിറങ്ങിയാലും സൗഹൃദം അതുപടി തുടരുമെന്നായിരുന്നു
പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്.

എന്നാല്‍ മണിക്കുട്ടനെ കുറിച്ച് ഡിംപല്‍ പറഞ്ഞത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അഭിമുഖത്തിനിടെയായിരുന്നു മണിക്കുട്ടനെ കുറിച്ച് ഡിംപലിന്റെ വാക്കുകള്‍.
നമുക്ക് എല്ലാം ജീവിതത്തില്‍ ഒരു റോള്‍ ഉണ്ടാവും, പക്ഷെ എനിക്ക് അഭിനയിക്കാന്‍ അറിയില്ല. എന്നാല്‍ ജീവിതത്തിലും അഭിനയിക്കുന്ന ആളാണ് അദ്ദേഹം. ജീവിതം സിനിമയല്ല ഭായ് എന്ന് മാത്രമേ എനിക്കയാളോട് പറയാനുള്ളൂ. ചിലത് നമ്മള്‍ ഡിലീറ്റ് ചെയ്താലും റീസൈക്കിള്‍ബിന്നില്‍ പോയി കിടക്കും, താന്‍ അവിടെ നിന്നും ഡിലീറ്റ് ചെയ്ത ആളാണ് മണിക്കുട്ടന്‍ എന്നുമായിരുന്നു ഡിംപലിന്റെ മറുപടി.