ജീവിതത്തിന്റെ താളം തെറ്റിയ നിമിഷങ്ങൾ ശരീരം മരവിച്ചു പോയ ദിവസങ്ങൾ താരാട്ട് പാട്ട് പോലും അസ്വസ്ഥമായി തോന്നിപ്പോയി ഡിംപിള്‍ റോസ്

പഴയ ഓർമ്മകൾ എല്ലാം വിട്ട് ഇപ്പോൾ കുഞ്ഞുമായി പുതിയ ജീവിതം കെട്ടിപ്പെടുത്തുകയാണ് നടി ഡിംപിള്‍ റോസ്. താരത്തിനും ഭർത്താവായ ആന്‍സണിനും രണ്ട് കുഞ്ഞുങ്ങളാണ് ജനിച്ചത്. താരത്തിന്റെ പ്രസവം വളരെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു അതും ഇരട്ടകുട്ടികൾ.…

പഴയ ഓർമ്മകൾ എല്ലാം വിട്ട് ഇപ്പോൾ കുഞ്ഞുമായി പുതിയ ജീവിതം കെട്ടിപ്പെടുത്തുകയാണ് നടി ഡിംപിള്‍ റോസ്. താരത്തിനും ഭർത്താവായ ആന്‍സണിനും രണ്ട് കുഞ്ഞുങ്ങളാണ് ജനിച്ചത്. താരത്തിന്റെ പ്രസവം വളരെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു അതും ഇരട്ടകുട്ടികൾ. മാസം തികയുന്നതിന് മുൻപേ ആയിരുന്നു താരത്തിന്റെ പ്രസവം. പ്രസവത്തിൽ താരത്തിന് രണ്ട് കൺമണികൾ ജനിച്ചെങ്കിലും അതികം വൈകാതെ തന്നെ ഒരു കുഞ്ഞിനെ നഷ്ട്ടമായി. വിവാഹ ശേഷം സിനിമ മേഖലയിൽ നിന്നും വിട്ട് നിന്ന താരം തന്റെ സ്വാകാര്യ യൂട്യൂബ് ചാനൽ വഴി ആയിരുന്നു തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പൊതു സമൂഹവുമായി പങ്ക് വെക്കാറുണ്ടായിരുന്നത്. താരം ഇപ്പോൾ പ്രസവത്തിന് ശേഷമുള്ള പോസ്റ്റ്പാര്‍ട്ടം അതിൽ നിന്നുണ്ടായ മാനസിക പിരിമുറുക്കവും കൈവിട്ട് പോയ ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ചും തുറന്ന് പറയുകയാണ്.

പ്രസവത്തിൽ പിന്നെ ശാരീരികമായ പ്രശ്നങ്ങളും കുഞ്ഞിന് ഉണ്ടായ ആരോഗ്യ സംബന്ധമായ പ്രശനങ്ങളും പോസ്റ്റ്പാര്‍ട്ടം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലേക്ക് തന്നെ കൊണ്ട് എത്തിച്ചെന്നും കുടുംബത്തിന്റെ പിന്തുണയോടെ ആണ് ജീവിതം പിന്നീട് വീണ്ടെടുത്തെന്നും ആണ് താരം പറയുന്നത്. കുഞ്ഞുങ്ങൾ ജനിച്ചപ്പോൾ തുടക്കത്തിൽ ആദ്യമൊന്നും അവരെ കാണാൻ കഴിഞ്ഞിരുന്നില്ല. ഒരു കുഞ്ഞ് പോയ കാര്യവും അറിയുന്നത് വളരെ വൈകിയാണ്. അത് അറിഞ്ഞ നിമിഷം തന്നെ ശരീരം മരവിച്ച് പോയിരുന്നു. കുഞ്ഞിനെ കാണാനായി പോയ നിമിഷങ്ങളിൽ ബോധം കെട്ട് വീണിരുന്നു. ഹോസ്പിറ്റലിൽ നിന്നും ദിവസങ്ങൾക്ക് ശേഷമാണ് വീട്ടിലേക്ക് വീട്ടിൽ എത്തുന്നത്. അതും എന്റെ കുഞ്ഞുങ്ങൾ ഇല്ലാതെ. വീട്ടിലെത്തിയ എനിക്ക് സ്വാഭാവത്തിലും മറ്റും മാറ്റം ഉണ്ടായി തുടങ്ങി. ആ സമയത്ത് എല്ലാവരോടും എനിക്ക് ദേഷ്യം ആയിരുന്നു. മുറിയിൽ ആ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടാൻ ഞാൻ ശ്രമിച്ചു.

ആ സമയത്ത് ദൈവത്തെ വല്ലാതെ വെറുത്തു. താരാട്ട് പാട്ടുകളെ സ്‌നേഹിച്ചിരുന്ന ഞാന്‍ പിന്നീട് അവയെല്ലാം കേള്‍ക്കുമ്പോള്‍ സങ്കടപ്പെടാന്‍ തുടങ്ങി. ഒരാള് പോയപ്പോൾ ഒരാളുടെ ആരോഗ്യത്തിനായുള്ള കറുത്തലായിരുന്നു പിന്നീട്. ഒരവസ്ഥയിൽ അവനെയും നഷ്ടപെടുമെന്നായി. പിന്നീട് കുഞ്ഞിനെ ലഭിച്ചതിൽ പിന്നെയാണ് ജീവിതം വീണ്ടും തിരിച്ച് പിടിച്ച് തുടങ്ങിയത് എന്ന് ഡിംപിള്‍ റോസ് പറയുന്നു. വിഷമത്തിലായിരുന്നു ദിനങ്ങളിൽ തന്റെ രോഷം മുഴുവൻ തീർത്തിരുന്നത് അമ്മയോട് ആയിരുന്നു. ആ സമയത്ത് അമ്മ മാറി നിന്ന് കരയുമായിരുന്നു. എന്റെ കരച്ചിൽ താങ്ങാൻ കഴിയാതെ ആകണം പല നിമിഷണങ്ങളിലും അമ്മയും ദേശിച്ചിരുന്നു. എന്റെ ഈ അവസ്ഥ മറ്റാർക്കും വരല്ലേ എന്നാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നതെന്നും ഡിംപിള്‍ റോസ് പറയുന്നു.