സീരിയലുകളെ ഡീഗ്രേഡ് ചെയ്യുന്നതെന്ന് എന്തിനാണെന്ന് സംവിധായകൻ വംശി പൈഡിപ്പള്ളി

വിജയ് നായകനായി എത്തിയ പുതിയ സിനിമയാണ് വാരിശ്. വംശി പൈഡിപ്പള്ളിയാണ് സിനിമ സംവിധാനം ചെയ്തത്.ചിത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങളിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വംശി പൈഡിപ്പള്ളി. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ കണ്ട് വിലയിരുത്താതെ സിനിമ തിയേറ്ററിലെത്തി…

വിജയ് നായകനായി എത്തിയ പുതിയ സിനിമയാണ് വാരിശ്. വംശി പൈഡിപ്പള്ളിയാണ് സിനിമ സംവിധാനം ചെയ്തത്.ചിത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങളിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വംശി പൈഡിപ്പള്ളി. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ കണ്ട് വിലയിരുത്താതെ സിനിമ തിയേറ്ററിലെത്തി ആളുകൾ കാണട്ടെയെന്നും സീരിയലുകളെ എന്തിനാണ് ഡീഗ്രേഡ് ചെയ്യുന്നതെന്നും വംശി ചോദിച്ചു.

താൻ സിനിമ ചെയ്യുന്നതെന്ന് നിരൂപകരെ തൃപ്തിപ്പെടുത്താനല്ല സാധാരണപ്രേക്ഷകർക്കുവേണ്ടിയാണെന്നും വംശി പൈഡിപ്പള്ളി പറഞ്ഞു. സീരിയലുകളെ ഡീഗ്രേഡ് ചെയ്യുന്നത് എന്തിനാണെന്നും എന്നും വൈകുന്നേരം നിരവധി പേരാണ് അത് ആസ്വദിച്ച് കാണുന്നത്. നിങ്ങളുടെ അമ്മയും അമ്മൂമ്മയുമൊക്കെ ഇത് കാണുന്നുണ്ടാകും. ഈ സീരിയലുകൾ കാരണം അവരുടെ ജീവിതം മനോഹരമായി മുന്നോട്ടുപോവുകയാണെന്നും ഒന്നിനേയും താഴ്ത്തിക്കെട്ടരുതെന്നും അതും ഒരു ക്രിയേറ്റീവ് ജോലിയാണ് വംശി പറഞ്ഞു.


അതേ സമയം നിരൂപകരോടുള്ള ആദരം നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, അവരെ തൃപ്തിപ്പെടുത്താനല്ല ഞാൻ സിനിമ ചെയ്യുന്നത്. സാധാരണ പ്രേക്ഷകർക്കുവേണ്ടിയുള്ള കമേഴ്‌സ്യൽ സിനിമകളാണ് ഞാൻ ചെയ്യുന്നത്. എന്നാൽ നിരൂപകർ സിനിമ കണ്ട് അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ സിനിമ മോശമാണെന്ന് എഴുതുന്നു. അത് അവരുടെ മാത്രം അഭിപ്രായമാണെന്നും ഞാൻ കണ്ട തിയറ്ററിലെല്ലാം ചിത്രം കണ്ടശേഷം എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. ഇവരാണ് എന്റെ ഓഡിയൻസ്. ഞാൻ ഈ റിവ്യൂവിലാണ് വിശ്വസിക്കുന്നത്. സിനിമ വികടന് നൽകിയ അഭിമുഖത്തിലാണ് വംശി ഈക്കാര്യം വ്യക്തമാക്കിയത്