റോബിനൊപ്പം കൂടിയതില്‍ പിന്നെ ആരതി പൊടിക്കുണ്ടായ മാറ്റം

ബിഗ് ബോസ് സീസണ്‍ 4 മലയാളത്തിലെ മത്സരാര്‍ത്ഥിയായതോടെയാണ് ഡോ റോബിന്‍ രാധാകൃഷ്ണന്‍ ശ്രദ്ധിക്കപ്പെട്ടത്. ഷോയില്‍ പങ്കെടുക്കാന്‍ തുടങ്ങിയതു മുതല്‍ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയയാളാണ് റോബിന്‍. പിന്നീട് ബിഗ് ബോസ് ഹൗസിലുണ്ടായിരുന്ന മറ്റൊരു മത്സരാര്‍ത്ഥിയും…

ബിഗ് ബോസ് സീസണ്‍ 4 മലയാളത്തിലെ മത്സരാര്‍ത്ഥിയായതോടെയാണ് ഡോ റോബിന്‍ രാധാകൃഷ്ണന്‍ ശ്രദ്ധിക്കപ്പെട്ടത്. ഷോയില്‍ പങ്കെടുക്കാന്‍ തുടങ്ങിയതു മുതല്‍ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയയാളാണ് റോബിന്‍. പിന്നീട് ബിഗ് ബോസ് ഹൗസിലുണ്ടായിരുന്ന മറ്റൊരു മത്സരാര്‍ത്ഥിയും ഷോയുടെ ടൈറ്റില്‍ വിന്നറുമായിരുന്ന ദില്‍ഷ പ്രസന്നനോട് റോബിന്‍ പ്രണയം പറഞ്ഞതുള്‍പ്പെടെ വാര്‍ത്തയായിരുന്നു. ഷോയില്‍ നിന്നും താരത്തിന് അപ്രതീക്ഷിതമായി പുറത്തു പോകേണ്ടി വന്നു.

പുറത്തെത്തിയ റോബിന്‍ നടിയും മോഡലും ബിസിനസുകാരിയുമായ ആരതി പൊടിയുമായി പ്രണയത്തിലായി. ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരിക്കുയാണ്. ആരതിയുടേയും റോബിന്റേയും വീഡിയോയ്ക്ക് നിരവധി ആരാധകരാണ്. ഇപ്പോഴിതാ ബിഹൈന്‍ഡ്വുഡിസില്‍ വീണയ്ക്ക് അഭിമുഖം നല്‍കിയിരിക്കുകയാണ് ഇരുവരും. റോബിനാണ് വീണയുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കുന്നത്. ഇപ്പോള്‍ അഭിമുഖം നല്‍കാന്‍ താല്‍പര്യമില്ലെന്നാണ് ആരതിയുടെ നിലപാട്. എന്നാല്‍ അഭിമുഖത്തിനിടെ ചില ചോദ്യങ്ങള്‍ക്ക് ഒരു വശത്തിരുന്നു കൊണ്ട് മറുപടി നല്‍കുന്നുണ്ട് ആരതി.

അത്തരത്തില്‍ വീണ ആരതിയോട് ചോദിച്ച ഒരു ചോദ്യമായിരുന്നു, റോബിനൊപ്പം കൂടിയതില്‍ പിന്നെ ആരതിക്കുണ്ടായ മികച്ച കാര്യമെന്തെന്നത്. ഇതിന് താരം നല്‍കിയ മറുപടി ഫുഡ് കഴിക്കാന്‍ തുടങ്ങി എന്നായിരുന്നു. ഇതിന്റെ വിശദീകരണം നല്‍കിയത് റോബിനുമായിരുന്നു.

പുള്ളിക്കാരി അധികം ഭക്ഷണം കഴിക്കാത്തയാളാണ്. താന്‍ അത്യാവശ്യം ഭക്ഷണം കഴിക്കുന്നയാളാണെന്നും റോബിന്‍ പറഞ്ഞു. അതേസമയം ആരതി നല്ല സ്മാര്‍ട്ട് ആണെന്നും ക്രിയേറ്റീവ് ആണെന്നും ഇതിനോടകം മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.