ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 200 കോടി കടന്ന് അജയ് ദേവ്ഗണിന്റെ ‘ദൃശ്യം 2’

ജീത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത സുപ്പർഹിറ്റ് ചിത്രം ‘ദൃശ്യം 2’വിന്റെ ഹിന്ദി റീമേക്ക് തിയറ്റുകളിൽ നിറഞ്ഞ സദ്ദസ്സോടെ പ്രദർശനം തുടരുകയാണ്.മികച്ച പ്രതികരണമാണ് സിനിമയ്ക്ക് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ…

ജീത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത സുപ്പർഹിറ്റ് ചിത്രം ‘ദൃശ്യം 2’വിന്റെ ഹിന്ദി റീമേക്ക് തിയറ്റുകളിൽ നിറഞ്ഞ സദ്ദസ്സോടെ പ്രദർശനം തുടരുകയാണ്.മികച്ച പ്രതികരണമാണ് സിനിമയ്ക്ക് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം ചിത്രത്തിന് 200 കോടി രൂപയിലധികം കളക്ഷൻ നേടി എന്നതാണ് പുറത്ത് വന്ന വാർത്ത.

അജയ് ദേവ്ഗണാണ് ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായി എത്തിയത്.അജയ് ദേവ്ഗണിനെ കൂടാതെ തബു, ശ്രിയ ശരൺ ,ഇഷിത ദത്ത, മൃണാൾ യാദവ്, രജത് കപൂർ, അക്ഷയ് ഖന്ന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ടി സീരീസ് ഫിലിംസ്,പനോരമ സ്റ്റുഡിയോസ്,വെക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ കുമാർ മങ്കട് പതക്, കൃഷൻ , ഭുഷൻ കുമാർ,അഭിഷേക് പതക് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

നവംബർ 18നാണ് ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്.സുധീർ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നു
ഈ വർഷം ഫെബ്രുവരി പകുതിയോടെ ആരംഭിച്ച ചിത്രീകരണം ജൂണിലാണ് അവസാനിച്ചത്. ഇക്കഴിഞ്ഞ ജൂൺ 21നായിരുന്നു ചിത്രീകരണം അവസാനിച്ചത്.ഹൈദരാബാദിലായിരുന്നു സിനിമയുടെ പാക്കപ്പ്.