‘ദൃശ്യം 3’ ഒടുവില്‍ സിനിമയെ കുറിച്ച് വെളിപ്പെടുത്തി ജീത്തു ജോസഫ്!!

മലയാള സിനിമയില്‍ വമ്പന്‍ ഹിറ്റ് തീര്‍ത്ത കോംബോയാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ട്. ദൃശ്യം എന്ന സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഏറെ പ്രശംസകള്‍ നേടി ഹിറ്റായി മാറിയതോടെ ചിത്രത്തിന്റെ മൂന്നാം ഭാഗം എന്ന്…

മലയാള സിനിമയില്‍ വമ്പന്‍ ഹിറ്റ് തീര്‍ത്ത കോംബോയാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ട്. ദൃശ്യം എന്ന സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഏറെ പ്രശംസകള്‍ നേടി ഹിറ്റായി മാറിയതോടെ ചിത്രത്തിന്റെ മൂന്നാം ഭാഗം എന്ന് വരും എന്നാണ് പ്രേക്ഷകര്‍ നോക്കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് ജീത്തു ജോസഫ് തന്നെ പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്.

ദൃശ്യം 3 സ്‌ക്രിപ്റ്റ് ഞാന്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ് എന്നും.. എന്നാല്‍ അത് നടക്കുമോ എന്ന് അറിയില്ലെന്നുമാണ് ഇപ്പോള്‍ ജീത്തു ജോസഫ് ദ ക്യൂ സ്റ്റുഡിയോയ്ക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ദൃശ്യം 3 സ്‌ക്രിപ്റ്റ് ഞാന്‍ വര്‍ക്ക് ചെയ്യുന്നുണ്ട്, പക്ഷെ അത് നടക്കുമോ എന്നറിയില്ല. സ്‌ക്രിപ്റ്റ് മനസ്സില്‍ വര്‍ക്ക് ചെയ്ത് ഫ്രെയിംവര്‍ക്ക് പൂര്‍ണമായ ശേഷം ഇനി എഴുതി നോക്കാം എന്ന കോണ്‍ഫിഡന്‍സ് വരുമ്പോള്‍ മാത്രമാണ് ഞാന്‍ പേപ്പറിലെ എഴുത്തിലേക്ക് കടക്കുന്നത്.. എന്നാണ് അദ്ദേഹം അഭിമുഖത്തില്‍ വെച്ച് വെളിപ്പെടുത്തിയത്.

ഇപ്പോഴും തന്റെ മനസ്സില്‍ കുറച്ച് കഥകള്‍ ഉണ്ടെന്നും എന്നാല്‍ അതെല്ലാം സിനിമയാകുമോ എന്ന് പറയാന്‍ സാധിക്കില്ലെന്നും ജീത്തു ജോസഫ് പറയുന്നു.. ആദ്യം മനസ്സില്‍ വരുന്ന ഐഡിയകള്‍ ഒരു നോട്ടുബുക്കില്‍ കുറിച്ച് വെയ്ക്കും.. പിന്നീട് അതില്‍ എഴുതിചേര്‍ത്ത് സംഭവങ്ങളെ കണക്ട് ചെയ്യിപ്പിക്കും.. ഇത് കഥയാക്കാം എന്ന ആത്മവിശ്വാസം വരുമ്പോള്‍ മാത്രമാണ് താന്‍ എഴുത്തിലേക്ക് കടക്കുന്നത് എന്നാണ് ജീത്തു ജോസഫ് പറയുന്നത്.

 അതേസമയം, കൂമന്‍ ആണ് റിലീസിന് ഒരുങ്ങുന്ന ജീത്തു ജോസഫ് ചിത്രം… ആസിഫ് അലിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ശേഷം റാം ആണ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രം.