വന്‍ സ്‌ക്രീന്‍ കൗണ്ടോടെ അജയ് ദേവ്ഗണിന്റെ ദൃശ്യം 2 , പ്രതീക്ഷയോടെ ബോളിവുഡ് സിനിമാ ലോകം

‘ദൃശ്യ 2’ന്റെ ഹിന്ദി റീമേക്ക് ബോളിവുഡ് സിനിമാ ലോകം വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. മലയാളത്തിലെ ഹിറ്റ് സിനിമയായി മാറിയ ദൃശ്യം രണ്ടാം ഭാഗം ഹിന്ദിയിലേക്ക് എത്തുമ്പോള്‍ ആ ഹിറ്റ് ആവര്‍ത്തിക്കുമോ എന്ന് അറിയാനാണ്…

‘ദൃശ്യ 2’ന്റെ ഹിന്ദി റീമേക്ക് ബോളിവുഡ് സിനിമാ ലോകം വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. മലയാളത്തിലെ ഹിറ്റ് സിനിമയായി മാറിയ ദൃശ്യം രണ്ടാം ഭാഗം ഹിന്ദിയിലേക്ക് എത്തുമ്പോള്‍ ആ ഹിറ്റ് ആവര്‍ത്തിക്കുമോ എന്ന് അറിയാനാണ് എല്ലാവരും അക്ഷമരായി കാത്തിരിക്കുന്നത്. ദൃശ്യ 2’ന്റെ ഹിന്ദി റീമേക്ക് ഇന്ന് തീയറ്ററുകളില്‍ എത്തുകയാണ്. അജയ് ദേവ്ഗണ്‍ ആണ് ചിത്ര്ത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം അവതരിപ്പിച്ച് എത്തുന്നത്.

ഇപ്പോഴിതാ സിനിമയ്ക്ക് ലഭിച്ച സ്‌ക്രീന്‍ കൗണ്ടുകളുടെ എണ്ണത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ദൃശ്യം 2 എന്ന അജയ് ദേവ്ഗണ്‍ ചിത്രത്തിന് ഇന്ത്യയില്‍ 3302ഉം വിദേശത്ത് 858ഉം സ്‌ക്രീനുകളാണ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ സ്‌ക്രീന്‍ കൗണ്ടോടെ എത്തുന്ന ചിത്രം വലിയ ഹിറ്റായി മാറുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ മലയാളത്തില്‍ മീന ചെയ്ത കഥാപാത്രം ഹിന്ദിയില്‍ ശ്രീയ ശരണാണ് അവതരിപ്പിക്കുന്നത്. തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദൃശ്യം 2വിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തില്‍ മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം ഒന്ന്, രണ്ട് ഭാഗങ്ങള്‍ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് അത് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്.