Film News

ലൊക്കേഷനിൽ നടക്കുന്ന തെമ്മാടിത്തരങ്ങൾ ഒക്കെ ടിനി അറിയുന്നുണ്ടാകും

പലപ്പോഴും വിവാദപരമായ പല പരാമർശങ്ങളും നടത്തുന്ന വ്യക്തിയാണ് ശാന്തിവിള ദിനേശ്. തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ എപ്പോഴും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ് ദിനേശിന്. തന്റെ യൂട്യൂബ് ചാനല്‍ വഴിയും അല്ലാതെയും പലര്‍ക്കും എതിരായും അല്ലാതെയും അദ്ദേഹം പ്രസ്താവനകളും പരാമര്‍ശങ്ങളും നടത്താറുണ്ട് എന്നാല്‍ ഇവയില്‍ ചിലതെല്ലാം വിവാദങ്ങള്‍ ആയി തീരാറുമുണ്ട്. പലപ്പോഴും സിനിമ രംഗത്തെ പലരെ കുറിച്ചും പല വിവാദ പരമായ പരാമർശങ്ങളും ശാന്തിവിള ദിനേശ് പറയാറുണ്ട്. അത് കൊണ്ട് തന്നെ നിരവധി വിമർശകരും താരത്തിന് ഉണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ടിനി ടോം നടത്തിയ ചില പരാമര്ശങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ശാന്തിവിള ദിനേശ് ഇപ്പോൾ.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ടിനി ടോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു മകന് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു എങ്കിലും ലഹരിക്ക് മകൻ അടിമയാകുമോ എന്ന പേടി കൊണ്ട് അഭിനയിപ്പിച്ചില്ല എന്ന്. ടിനി ടോമിന്റെ ഈ വാക്കുകൾക്ക് എതിരെ നിരവധി വിമർശനങ്ങൾ ആണ് വന്നത്. എന്നാൽ അയാൾ പറഞ്ഞത് അയാൾ നേരിട്ട് കണ്ട അനുഭവങ്ങളുടെ ബലത്തിൽ ആണ്. അയാൾ സിനിമയിൽ ഉള്ള പല കാര്യങ്ങളും വളരെ അടുത്ത് കണ്ടിട്ടുള്ള ഒരു വ്യക്തിയാകും. ആ അനുഭവത്തിന്റെ പുറത്ത് അദ്ദേഹത്തിന്റെ മകനെ അഭിനയിക്കാൻ വിടില്ല എന്ന് പറയുന്നതിൽ എന്താണ് കുറ്റം. അത് അദ്ദേത്തിന്റെ ഇഷ്ട്ടം അല്ലെ? അതിൽ എന്താണ് ഇത്ര തെറ്റ്. നിർമ്മാതാക്കൾക്ക് കഴിവ് ഇല്ലാത്തത് കൊണ്ട് പല കാര്യങ്ങളും സെറ്റിൽ നടക്കുന്നുണ്ട്.

എന്നോട് ഒരാൾ പറഞ്ഞത് ആണ്. ഇന്ന് വിവാദ നായകനായി അറിയപ്പെടുന്ന ഒരു നടൻ ഒരിക്കൽ ഒരു സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് തന്റെ കാരവാനിൽ നായികയെ കയറ്റി കതക് അടച്ചു. ഒന്ന് ഒന്നര മണിക്കൂർ കഴിഞ്ഞാണ് അവർ പുറത്ത് വന്നത്. ഈ ഷൂട്ടിങ് സെറ്റിൽ ഉള്ള ബാക്കി 120 പേരും എന്താണ് ആ കാരവാനിൽ നടക്കുന്നത് എന്നോർത്ത് ഇവരെ കാത്ത് ഇരിക്കുകയാണ്. എന്തൊരു ആഭാസപരമായ കാര്യമാണ് നടക്കുന്നത്. നിർമാതാവിന് ചങ്കൂറ്റം ഉണ്ടായിരുന്നെങ്കിൽ ലൈറ്റ് സ്റ്റാൻഡ് എടുത്ത് അടിച്ച് വിട്ടേനെ അയാളെ. ഇങ്ങനെ പല തരത്തിൽ ഉള്ള കാര്യങ്ങളൂം സിനിമയിൽ നടക്കുന്നുണ്ട്. അതൊക്കെ അറിയാവുന്നത് കൊണ്ടായിരിക്കും ടിനി തന്റെ മകനെ അഭിനയിക്കാൻ വിടുന്നില്ലെന്ന് തീരുമാനിച്ചത് എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.

Trending

To Top