ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്തയുമായി ദുല്‍ഖര്‍ സല്‍മാന്‍..!!

മലയാള സിനിമയിലെ യുവതാരനിരയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. നടനായും ഗായകനായും നിര്‍മ്മാതാവും ആയി സിനിമാ മേഖലയില്‍ തിളങ്ങുകയാണ് അദ്ദേഹം. താരപുത്രന്റെ ജാഡയോ തലക്കനമോ ഇല്ലാത്ത ദുല്‍ഖര്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട…

മലയാള സിനിമയിലെ യുവതാരനിരയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. നടനായും ഗായകനായും നിര്‍മ്മാതാവും ആയി സിനിമാ മേഖലയില്‍ തിളങ്ങുകയാണ് അദ്ദേഹം. താരപുത്രന്റെ ജാഡയോ തലക്കനമോ ഇല്ലാത്ത ദുല്‍ഖര്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ്. ഇപ്പോള്‍ താരത്തിന് കൊവിഡ് പിടിപെട്ട വാര്‍ത്തകള്‍ പുറത്ത് വന്നതോടെ വലിയ ആശങ്കയിലും നിരാശയിലുമാണ് ആരാധകര്‍.

എന്നാല്‍ തനിക്ക് നേരിയ പനി മാത്രമേ ഉള്ളൂ എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ദുല്‍ഖര്‍ ആരാധകര്‍ക്കുള്ള മറ്റൊരു സന്തോഷ വാര്‍ത്തയാണ് പുറത്ത് വരുന്നത്. പ്രിയപ്പെട്ട നടന്‍ ഒരു ഹിന്ദി വെബ്‌സീരീസിനായി തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ജെന്റില്‍മാന്‍, ഗോ ഗോവ ഗോണ്‍, ദി ഫാമിലി മാന്‍ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ടസംവിധായകരായ രാജ്-ഡി.കെ ഒരുക്കുന്ന സീരിസിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

വളരെ യാദൃശ്ചികമായിട്ടാണ് താരം ഈ സീരീസിലേക്ക് എത്തുന്നത് എന്നതാണ് ശ്രദ്ദേയം, കാരണം, നേരത്തെ തീരുമാനിച്ച നടന്‍ ദില്‍ജിത്ത് ദോഷാന്‍ജ് ഡേറ്റ് പ്രശ്നങ്ങള്‍ കാരണം പിന്മാറിയതോടെയാണ് ആ അവസരം ദുല്‍ഖര്‍ സല്‍മാനെ തേടിയെത്തിയത്. വെബ്‌സീരിസിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപറ്റിയായിരിക്കും സീരിസ് നിര്‍മിക്കുക.

രാജ്കുമാര്‍ റാവോ, ആദര്‍ശ് ഗൗരവ് എന്നിവരാണ് ദുല്‍ഖറിനൊപ്പം സീരിസില് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. എന്തായാലും താരത്തിന്റെ പെട്ടെന്നുള്ള സുഖപ്രാപ്തിക്കായി ആരാധകരും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു മമ്മൂട്ടിക്ക് കൊവിഡ് ബാധിച്ച വാര്‍ത്ത പുറത്ത് വന്നത്. തുടര്‍ന്ന രോഗബാധ ദുല്‍ഖറിനും ബാധിക്കുകയായിരുന്നു.