ഈ കാറുകള്‍ എങ്ങനെ ഇവിടെ ഓടിക്കുമെന്ന കമന്റ് !! ദുല്‍ഖര്‍ സല്‍മാന്റെ മറുപടി കേട്ടോ?

മമ്മൂക്കയെ പോലെ തന്നെ മകന്‍ ദുല്‍ഖറിനും കാറുകളോടുള്ള ഇഷ്ടത്തെ കുറിച്ച് ആരാധകര്‍ക്ക് വളരെ നന്നായി അറിയാവുന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ കാറുകള്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് എത്തിയിരുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് തന്റെ…

മമ്മൂക്കയെ പോലെ തന്നെ മകന്‍ ദുല്‍ഖറിനും കാറുകളോടുള്ള ഇഷ്ടത്തെ കുറിച്ച് ആരാധകര്‍ക്ക് വളരെ നന്നായി അറിയാവുന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ കാറുകള്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് എത്തിയിരുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് തന്റെ ഗാരേജിലെ സൂപ്പര്‍ കാറുകളുടെ കളക്ഷനുകള്‍ ആരാധകരുമായി താരം പങ്കുവെച്ചത്. വീഡിയോ വലിയ തോതില്‍ വൈറലായി മാറുകയായിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച വീഡിയോയ്ക്ക് അടിയില്‍ വന്ന ഒരു വ്യക്തിയുടെ കമന്റും അതിന് ദുല്‍ഖര്‍ നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

ഇവിടുത്തെ റോഡിന്റെ അവസ്ഥ വെച്ച് ഈ ആഢംബര കാറുകള്‍ ഇവിടെ എങ്ങനെ ഓടിക്കുമെന്ന കമന്റിനാണ് ദുല്‍ഖര്‍ മറുപടി നല്‍കിയത്. മറുപടിയോടൊപ്പം തനിക്ക് ഇന്ധനത്തിന്റെ ഗുണനിലവാരത്തെ കുറിച്ചുള്ള ആശങ്കയും നടന്‍ പങ്കുവെച്ചു. ‘ബ്രോ നമ്മുടെ നാട്ടിയെ റോഡുകളുടെ അവസ്ഥയും സ്പീഡ് ബ്രേക്കറുകളുമെല്ലാം വച്ച് നിങ്ങള്‍ ഈ കാറുകളെല്ലം ഇന്ത്യയില്‍ എവിടെയാണ് ഓടിക്കുന്നതെന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്. ശാരാശരി 10 കിലോമീറ്ററെങ്കിലും വോഗതയില്‍ നിങ്ങള്‍ ഈ ഓരോ കാറും വിടെ എത്ര തവണ ഓടിച്ചിട്ടുണ്ട്’, എന്നായിരുന്നു വീഡിയോയ്ക്ക് അടിയില്‍ വന്ന ആരാധകന്റെ കമന്റ്.

അതിന് ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ മറുപടി ഇതായിരുന്നു. അവിടെ മാന്‍ഹട്ടനില്‍ ഓടിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ഇത് ഇന്ത്യയിലും ഓടിക്കാം. ഇതില്‍ ജിടി3 ഒഴികെയുള്ളവയെല്ലാം ചെന്നൈ- കൊച്ചി- ബാംഗ്ലൂര്‍ റോഡുകളില്‍ ഞങ്ങള്‍ ഡ്രൈവ് ചെയ്തിട്ടുണ്ട്. കാരണം ജിടി3 യില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് എനിക്കൊരല്‍പം ആശങ്കയുണ്ട്.. എന്നാണ് അദ്ദേഹം പറഞ്ഞത്. എന്തായാലും ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ കളക്ഷന്‍ കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകര്‍.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

വിന്റേജ് കാറുകളുടെ വലിയൊരു ശേഖരം തന്നെ ദുല്‍ഖറിന്റെ പക്കല്‍ ഉണ്ട്. അതേസമയം, അദ്ദേഹത്തിന്റെ സിനിമാ വിശേഷങ്ങളിലേക്ക് വരികയാണെങ്കില്‍ കിംഗ് ഓഫ് കൊത്തയിലാണ് ഇപ്പോള്‍ ദുല്‍ഖര്‍ അഭിനയിക്കുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ദുല്‍ഖര്‍ മടങ്ങിയെത്തുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത.