കണ്ണൂര്‍ സ്‌ക്വാഡ് ഇഷ്ടപ്പെട്ടു.. ചുറ്റിലും കേള്‍ക്കുന്നതും വായിക്കുന്നതും ഇതുതന്നെ!! ദുല്‍ഖര്‍

നവാഗതനായ റോബി വര്‍ഗീസ് രാജ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് ഇന്ന് തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രം ആദ്യ ഷോ മുതല്‍ നേടുന്നത്. ഇപ്പോഴിതാ ‘കണ്ണൂര്‍ സ്‌ക്വാഡ്’കണ്ട് പ്രതികരിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.…

നവാഗതനായ റോബി വര്‍ഗീസ് രാജ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് ഇന്ന് തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രം ആദ്യ ഷോ മുതല്‍ നേടുന്നത്.

ഇപ്പോഴിതാ ‘കണ്ണൂര്‍ സ്‌ക്വാഡ്’കണ്ട് പ്രതികരിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തനിക്ക് സിനിമ ഇഷ്ടപ്പെട്ടു എന്നും ചുറ്റിലും കേള്‍ക്കുന്നതും വായിക്കുന്നതും ഇതേ അഭിപ്രായമാണെന്നുമാണ് ദുല്‍ഖര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു.

മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച കണ്ണൂര്‍ സ്‌ക്വാഡ് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ തിരഞ്ഞ് ഇന്ത്യയൊട്ടാകെ പോലീസ് സംഘം നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ കഥ. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് സ്‌ക്വാഡിലെ പ്രധാന താരങ്ങള്‍.

മമ്മുട്ടിയുടെ പ്രായത്തിനൊത്ത കഥാപാത്രമാണ് സിനിമയിലേത് എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. മുന്‍ കണ്ണൂര്‍ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂര്‍ സ്‌ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. എഎസ്‌ഐ ജോര്‍ജും സംഘവും കേസന്വേഷണത്തിന്റെ ഭാഗമായി നടത്തുന്ന യാത്രകള്‍ പ്രേക്ഷരെ ത്രില്ലടിപ്പിക്കുകയാണ്.

റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധായകനാവുന്ന ചിത്രം കൂടിയാണ് മെഗാസ്റ്റാറിന്റേത്. ‘ഗ്രേറ്റ് ഫാദര്‍’, ‘പുതിയ നിയമം’, ‘ജോണ്‍ ലൂദര്‍’ പോലുള്ള ചിത്രങ്ങള്‍ക്ക് ക്യാമറ നിര്‍വഹിച്ചത് റോബിയാണ്.