എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് ഞാന്‍ തിരിച്ചുവരുന്നു!! സാനിയ

മലയാളത്തിലെ ഏറെ ആരാധകരുള്ള നായികയാണ്. റിയാലിറ്റി ഷോയിലൂടെ ബാലതാരമായി സിനിമയിലെത്തിയ സിനിമയിലെത്തിയ താരം നായികയായിട്ട് തന്റേതായ ഇടം കണ്ടെത്തി. ‘ക്വീന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചത്. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് സാനിയ.…

മലയാളത്തിലെ ഏറെ ആരാധകരുള്ള നായികയാണ്. റിയാലിറ്റി ഷോയിലൂടെ ബാലതാരമായി സിനിമയിലെത്തിയ സിനിമയിലെത്തിയ താരം നായികയായിട്ട് തന്റേതായ ഇടം കണ്ടെത്തി. ‘ക്വീന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചത്. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് സാനിയ. വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഫോട്ടോഷൂട്ടുകളെല്ലാം ശ്രദ്ധേയമാകാറുണ്ട്. ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുകള്‍ക്ക് വലിയ വിമര്‍ശനങ്ങളും താരം നേരിടേണ്ടി വരാറുണ്ട്.

അടുത്തിടെയാണ് താരം സിനിമയില്‍ നിന്നും തത്കാലം അവധിയെടുക്കുന്നതായി താരം അറിയിച്ചത്. കുറച്ചുനാള്‍ വിദ്യാര്‍ഥിയാവുകയാണെന്നാണ് താരം അറിയിച്ചിരുന്നത്. ലണ്ടനില്‍ ഉപരിപഠനത്തിന് പോകുന്നെന്നാണ് സാനിയ അറിയിച്ചിരുന്നത്.

എന്നാലിപ്പോഴിതാ താരം പഠനത്തിന് അവധി നല്‍കിയിരിക്കുകയാണ്. സിനിമയിലേക്ക് തന്നെ തിരിച്ചുവരുകയാണ് സാനിയ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് താരം സിനിമയിലേക്ക് തിരിച്ചുവരുന്നതായി ആരാധകരെ അറിയിച്ചിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ അവധി ലഭിക്കാതായതോടെയാണ് ലണ്ടനിലെ പഠനം ഉപേക്ഷിച്ചിരിക്കുകയാണ് സാനിയ.

വലിയ കഥ ചെറുതായി പറയാം. ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടന്‍ എന്നെ വിളിച്ചു. പക്ഷേ സിനിമയോടുള്ള എന്റെ സ്നേഹത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. എന്റെ അധ്യായന ദിനങ്ങളും സിനിമയുടെ ഷെഡ്യൂളും ക്ലാഷ് ആയി. ലീവും കിട്ടിയില്ല. അതിനാല്‍ ഗിയര്‍ മാറ്റേണ്ട സമയമായെന്ന് എനിക്ക് മനസിലായി. എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് ഞാന്‍ തിരിച്ചുവരുന്നു. എന്നാണ് ഇന്‍സ്റ്റയില്‍ സാനിയ കുറിച്ചത്.

യുകെയിലെ യൂണിവേഴ്സിറ്റി ഫോര്‍ ദി ക്രീയേറ്റീവ് ആര്‍ട്സ് എന്ന സര്‍വകലാശാലയില്‍ ബിരുദത്തിനാണ് താരം ചേര്‍ന്നത്. മൂന്നു വര്‍ഷമാണ് കോഴ്സ് ഉള്ളത്. ബിഎ (ഓണേഴ്സ്) ആക്ടിങ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്ന വിഷയമാണ് സാനിയ തെരഞ്ഞെടുത്തിരുന്നത്. അവിടത്തെ ഐഡി കാര്‍ഡ് പങ്കുവച്ചായിരുന്നു താരം പഠനത്തിന് പോകുന്നെന്ന് അറിയിച്ചത്.

ഇപ്പോഴിതാ മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന എമ്പുരാനില്‍ സാനിയ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗിനായിട്ടാണ് സാനിയ പഠനം ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.