നടി ദുർഗ വിവാഹിതയായി, ആശംസകളുമായി താരങ്ങളും ആരാധകരും

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ദുര്ഗ കൃഷ്ണ, നിരവധി സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, പൃഥ്വിരാജ് ചിത്രം വിമാനത്തിൽ കൂടിയാണ് ദുർഗ അഭിനയത്തിലേക്ക് എത്തിച്ചേർന്നത്. കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളും…

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ദുര്ഗ കൃഷ്ണ, നിരവധി സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, പൃഥ്വിരാജ് ചിത്രം വിമാനത്തിൽ കൂടിയാണ് ദുർഗ അഭിനയത്തിലേക്ക് എത്തിച്ചേർന്നത്. കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളും ദുര്‍ഗയുടെതായി പുറത്തിറങ്ങിയിരുന്നു. സിനിമാ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള നടിയുടെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അടുത്തിടെ നടിയുടെതായി പുറത്തിറങ്ങിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.ഗ്ലാമറസ് ലുക്കിലുളള നടിയുടെ ചിത്രങ്ങളായിരുന്നു മുന്‍പ് ആരാധകര്‍ ഏറ്റെടുത്തത്. നായികയായും സഹനടിയായുമൊക്കെയാണ് ദുര്‍ഗ കൃഷ്ണ മലയാളത്തില്‍ സജീവമായത്.

മോഹന്‍ലാലിന്റെ പുതിയ ചിത്രം റാമില്‍ ദുര്‍ഗയും അഭിനയിക്കുന്നുണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കോവിഡ് കാരണമാണ് മാറ്റിവെച്ചത്. കൂടാതെ വൃത്തം, കിംഗ് ഫിഷ്, കണ്‍ഫെഷന്‍സ് ഓഫ് കുക്കു തുടങ്ങിയവയും ദുര്‍ഗയുടെ പുതിയ ചിത്രങ്ങളാണ്, അടുത്തിടെയാണ് താരം തന്റെ പ്രണയം പുറത്ത് പറഞ്ഞത്,  അര്‍ജുന്‍ രവീന്ദ്രനുമായി പ്രണയത്തിലാണെന്നും വൈകാതെ തന്നെ വിവാഹമുണ്ടാവുമെന്നും താരം വ്യക്തമാക്കിയിരുന്നു, കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തന്റെ വിവാഹ തീയതി താരം പുറത്ത് വിട്ടത്.

താരം വിവാഹിത ആയിരിക്കുകയാണ് ഇപ്പോൾ, ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് നടന്ന വിവാഹച്ചടങ്ങിൽ ഇരുവരും പരസ്പരം വരണമാല്യമായ തുളസീമാലകൾ പരസ്പരം ചാർത്തി തുടർന്നുള്ള ജീവിതത്തിലേക്ക് ഒന്നിച്ച് യാത്ര തുടങ്ങുകയായിരുന്നു മെറൂൺ നിറത്തിലുള്ള പട്ടാണ് വിവാഹത്തിനായി ദുർഗ്ഗ അണിഞ്ഞിരുന്നത്.അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്