ഇല വീഴാപൂഞ്ചിറയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നു..! പരാതിയുമായി നിര്‍മ്മാതാവ്!

സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ ഏറ്റവും പുതിയ സിനിമയാണ് ഇലവീഴാപൂഞ്ചിറ. ജൂലൈ 15ന് തീയറ്ററുകളില്‍ എത്തിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. എന്നാല്‍ സിനിമയുടെ വ്യാജ പതിപ്പും ഇപ്പോള്‍ വ്യാപകമായി…

സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ ഏറ്റവും പുതിയ സിനിമയാണ് ഇലവീഴാപൂഞ്ചിറ. ജൂലൈ 15ന് തീയറ്ററുകളില്‍ എത്തിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. എന്നാല്‍ സിനിമയുടെ വ്യാജ പതിപ്പും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇലവീഴാപൂഞ്ചിറയുടെ നിര്‍മ്മാതാവ് വിഷ്ണു വേണു തന്നെയാണ് ഇതേ കുറിച്ച് തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി വിവരം പുറത്ത് വിട്ടത്. കേരളത്തിലെ തീയേറ്ററുകളില്‍ മാത്രം ജൂലൈ 15നു റിലീസ് ചെയ്ത, ഞങ്ങളുടെ ചിത്രമായ ഇലവീഴാപൂഞ്ചിറയുടെ അവസ്ഥയാണിത്…

എന്ന് പറഞ്ഞാണ്.. സിനിമ പല സൈറ്റുകളിലും എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നത്. ഇത് തെളിയിക്കുന്ന ഫോട്ടോകളും കുറിപ്പിന് ഒപ്പം വിഷ്ണു പങ്കുവെച്ചിട്ടുണ്ട്്. ആദ്യ 3 ദിവസങ്ങളില്‍ നല്ല രീതിയില്‍ കളക്ഷന്‍ കിട്ടിയ ചിത്രത്തിനു നല്ല പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ചില സൈറ്റുകളില്‍ തിയേറ്റര്‍ പ്രിന്റ് വന്നിരിക്കുകയാണ്. കേരളത്തിലെ 120 തീയേറ്ററുകളിലെ ഏതെങ്കിലും ഒരു തിയേറ്ററില്‍ നിന്നല്ലാതെ ഇതാര്‍ക്കും ചെയ്യാന്‍ പറ്റില്ലെന്ന് നിര്‍മ്മാതാവ് ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന് പുറത്തു നിന്നാണ് ഇത് ചെയ്യുന്നതെന്ന സ്ഥിരം കമെന്റുകള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ആദ്യ വാരം ഇവിടെ മാത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. കേരളത്തിന് ഉള്ളില്‍ തന്നെ ഇത്തരം തെറ്റുകള്‍ നടക്കുന്നുണ്ട് എന്ന് മനസ്സിലായ സ്ഥിതിയ്ക്ക് ഈ കുറ്റകൃത്യത്തെ നിയമപരമായി നേരിടാന്‍ തന്നെയാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ തീരുമാനം.

നല്ല രീതിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഈ സിനിമയെ നശിപ്പിക്കാന്‍ വേണ്ടിയല്ലാതെ പണത്തിനു വേണ്ടി ആരെങ്കിലും ഇത് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും വിഷ്ണു പറയുന്നു. തിയേറ്ററുമായി ബന്ധപ്പെട്ട ഒരാള്‍ അല്ലെങ്കില്‍ ഇത് നശിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വം ഇറങ്ങിയ ഏതോ സഹപ്രവര്‍ത്തകന്‍..അങ്ങനെ ഒരാളാണ് ഇതിന് പിന്നില്‍ എന്നും വിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമയോടുള്ള അടങ്ങാത്ത പാഷന്‍ കൊണ്ട് ഇത്തരം സൃഷ്ടികള്‍ ഉണ്ടാക്കാന്‍ രക്തം കൊടുത്തു നില്‍ക്കുന്നതിനൊന്നും ഒരു പ്രസക്തിയുമില്ലെന്നെ. മലയാള സിനിമ നീണാള്‍ വാഴട്ടെ.. എന്ന് പറഞ്ഞാണ് അദ്ദേഹം ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.