ജീവിതത്തില്‍ നന്ദി പറയേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. എന്നാല്‍ ഉള്ളതു കൊണ്ട് തൃപ്തിപ്പെടാത്തവരാണ് അധികവും. ഇല്ലാത്ത കാര്യങ്ങള്‍ക്ക് പിന്നില്‍ ഓടുന്നു. നമ്മള് എന്തിനാണ് പെട്ടെന്ന് ഇതിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. ഒരു വൃദ്ധന് തന്റെ ദൈനംദിന വരുമാനം കണക്കാക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. ഹൃദയസ്പര്‍ശിയായ വീഡിയോ തീര്‍ച്ചയായും നിങ്ങളെ കണ്ണീരൊഴുക്കും.
സിന്ദഗി ഗുല്‍സാര്‍ ഹേ എന്ന പേജാണ് ഇപ്പോള്‍ വൈറലായ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ചെറിയ വീഡിയോയില്‍, ഒരു വൃദ്ധന് താന്‍ ദിവസം മുഴുവന്‍ സമ്പാദിച്ച പണം എണ്ണുന്നത് കാണാം. ഈ വീഡിയോ തീര്‍ച്ചയായും നിങ്ങള്‍ക്ക് നിങ്ങളുടെ സമ്പാദ്യത്തെ കുറിച്ച് ചിന്തിക്കാനുള്ള അവസരമാണ്.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയത്. വീഡിയോ ഇതിനോടകം 3 ലക്ഷത്തിലധികം പേര് കണ്ടുകഴിഞ്ഞു.