എലിസബത്തുമായുള്ള പ്രണയകഥ തുറന്ന് പറഞ്ഞു ബാല

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ബാല. തന്റെ വിശേഷങ്ങൾ എല്ലാം ബാല ആരാകരുമായി സ്ഥിരമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ പലപ്പോഴും തന്റെ പ്രവർത്തികൾ…

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് ബാല. തന്റെ വിശേഷങ്ങൾ എല്ലാം ബാല ആരാകരുമായി സ്ഥിരമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ പലപ്പോഴും തന്റെ പ്രവർത്തികൾ ഇത്തരത്തിൽ ബാല സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് കൊണ്ട് തന്നെ താരത്തിന്റെ പ്രവർത്തിയിൽ പ്രേക്ഷകരിൽ നിന്ന് വിമർശങ്ങൾ ഉയർന്നു കേൾക്കാറുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ഉള്ള വിമർശനങ്ങൾ ആണ് ബാല നേരിട്ട് കൊണ്ടിരുന്നത്. എന്നാൽ അതിനെ ഒന്നും താരം കാര്യമായിട്ട് എടുത്തിരുന്നില്ല.

ഡോക്ടർ എലിസബത്തിനെ ആണ് താരം വിവാഹം കഴിച്ചത്. പ്രണയിച്ചാണ് തരാം വിവാഹിതനായത്. ബാലയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ എലിസബത്തുമായുള്ള തന്റെ പ്രണയ കഥ തുറന്നു പറയുകയാണ് താരം. ഒരു ചാരിറ്റി പരുപാടിയിൽ വെച്ചാണ് താനും എലിസബത്തും ആദ്യമായി കാണുന്നത് എന്നാണ് ബാല പറയുന്നത്. എലിസബത്ത് ആണ് തന്നെ ഇങ്ങോട്ട് പ്രപ്പോസ് ചെയ്തത് എന്നും ബാല പറയുന്നു. എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ് എന്നും വിവാഹം കഴിക്കാൻ താൽപ്പര്യം ഉണ്ടെന്നുമാണ് എലിസബത്ത് തന്നോട് പറഞ്ഞത്.

എന്നാൽ ഇവിടെ നല്ലവർ ആയ ഒരുപാട് ആളുകൾ വേറെ ഉണ്ട് കുട്ടി, അവരെ ആരെയെങ്കിലും നോക്കു എന്നാണ് താൻ എലിസബത്തിനോട് പറഞ്ഞത്. എന്നാൽ എനിക്ക് നിങ്ങളെ തന്നെ മതി എന്നാണ് എലിസബത്ത് തിരിച്ച് പറഞ്ഞത്. സാധാരണ പെണ്ണുകാണൽ ആണ് നടക്കുന്നത്. എന്നാൽ ഞങ്ങളുടെ കാര്യത്തിൽ ചെറുക്കൻ കാണൽ ആയിരുന്നു. എലിസബത്തിന്റെ അച്ഛനും അമ്മയും എന്റെ വീട്ടിൽ വരുകയും അവർക്ക്  ഇഷ്ടപ്പെടുകയുംചെയ്തു . എലിസബത്തിനു രണ്ടു സഹോദരന്മാർ ആണ് ഉള്ളത്. അവരും ഡോക്ടർമാർ ആണ്. രണ്ടു വീട്ടുകാർക്കും ഇഷ്ട്ടമായതോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു എന്നുമാണ് ബാല പറയുന്നത്.