കയ്യിലെ ടാറ്റുവിലും ടീഷർട്ടിലും തന്റെ മുഖം, ആരാധകന്റെ സ്‌നേഹം കണ്ട് കണ്ണ് നിറഞ്ഞ് നടി തമന്ന

ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളോടുള്ള സ്‌നേഹവും ആരാധനയും പലതരത്തിലാണ് പ്രകടിപ്പിക്കുക. പലപ്പോഴും നായകന്മാരോടുള്ള അതിരുകടന്ന ഇഷ്ടമാണ് കണ്ടിട്ടുള്ളത്. തെന്നിന്ത്യൻ താരസുന്ദരി തമന്നയോടുള്ള തന്റെ ആരാധന ഈ ഫാൻ പ്രകടിപ്പിച്ചത് കയ്യിൽ ഇഷ്ടതാരത്തിന്റെ മുഖം ടാറ്റു…

ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളോടുള്ള സ്‌നേഹവും ആരാധനയും പലതരത്തിലാണ് പ്രകടിപ്പിക്കുക. പലപ്പോഴും നായകന്മാരോടുള്ള അതിരുകടന്ന ഇഷ്ടമാണ് കണ്ടിട്ടുള്ളത്. തെന്നിന്ത്യൻ താരസുന്ദരി തമന്നയോടുള്ള തന്റെ ആരാധന ഈ ഫാൻ പ്രകടിപ്പിച്ചത് കയ്യിൽ ഇഷ്ടതാരത്തിന്റെ മുഖം ടാറ്റു ചെയ്തുകൊണ്ടാണ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നിരവധി ആളുകളോടൊപ്പം ഫോട്ടോ എടുക്കുകയായിരുന്ന തമന്നയുടെ അരികിലേക്ക് ഒരു ആരാധകൻ എത്തുകയായിരുന്നു. തമന്നയ്ക്കു വേണ്ടിയുള്ള പൂക്കളുമായെത്തിയ വ്യക്തി തന്റെ കയ്യിലെ ടാറ്റു കാണിച്ചു കൊടുത്തു. തമന്നയുടെ മുഖവും ഒപ്പം ലവ് യു തമന്ന എന്നുമാണ് പച്ചകുത്തിയിരുന്നത്. ടീഷർട്ടിൽ തമന്നയുടെ ഫോട്ടോയും പ്രിന്റ് ചെയ്തിരിക്കുന്നു. തമന്നയെ കണ്ട ഉടൻ തന്നെ അവരുടെ കാല് തൊട്ടു വന്ദിച്ചു ഉടൻ തന്നെ ആരാധകനെ കെട്ടിപ്പിടിച്ചു കൊണ്ടാണ് നടി പിടിച്ചെഴുന്നേൽപ്പിച്ചത്.


ആരാധകന്റഎ സ്‌നേഹപ്രകടനങ്ങൾ കണ്ട് നടി വികാരാധീതയായി. തമന്നയുടെ കണ്ണ് നിറയുന്നത് വിഡിയോയിൽ കാണാം. പല തവണ ആ വ്യക്തിയോട് തമന്ന നന്ദി പറയുന്നുണ്ട്. തന്നോടുളള സ്‌നേഹം കണ്ട് അമ്പരന്ന തമന്ന തിരികെ കാറിൽ കയറുവോളം ആ വ്യകിതിയോട് സംസാരിക്കുകയും നന്ദി പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്‌യുകയായിരുന്നു.