‘ഇനി എന്താ ചെയ്യേണ്ടത് പുണ്യാളാ’; ‘എന്താടാ സജി’ ഒഫീഷ്യൽ ട്രെയിലർ പുറത്ത്

ജയസൂര്യയെയും കുഞ്ചാക്കോ ബോബനെയും പ്രധാന കഥാപാത്രാങ്ങളാക്കി നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എന്താടാ സജി’. സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ നിവേദ തോമസ് ആണ് സജിമോൾ എന്ന കഥാപാത്രമായി…

ജയസൂര്യയെയും കുഞ്ചാക്കോ ബോബനെയും പ്രധാന കഥാപാത്രാങ്ങളാക്കി നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എന്താടാ സജി’. സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ നിവേദ തോമസ് ആണ് സജിമോൾ എന്ന കഥാപാത്രമായി എത്തുന്നത്. ഈസ്റ്ററിന് സിനിമ പ്രദർശനത്തിനെത്തും.

ജയസൂര്യ നായകനാകുന്ന ചിത്രത്തിൽ പുണ്യാളനായിട്ടാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് സിനിമയുടെ നിർമ്മാണം. ജസ്റ്റിൻ സ്റ്റീഫൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം ജിത്തു ദാമോദർ ആണ്.രതീഷ് രാജ് എഡിറ്റിംഗ് നിർവിക്കുന്നു.വില്യം ഫ്രാൻസിസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.

ഒരു ഫാമിലി കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രമാണ് എന്താടാ സജി. 2017ൽ പുറത്തിറങ്ങിയ ‘ഷാജഹാനും പരീക്കുട്ടിയും’ എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് എന്താടാ സജി. ചിത്രത്തിന്റെ കലാസംവിധാനം ഷിജി പട്ടണം, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, നൃത്ത സംവിധാനം ബിജു ധ്വനി തരംഗ്.