ചാക്കോച്ചന്‍-ജയസൂര്യ കൂട്ടുകെട്ടിന്റെ ‘എന്താടാ സജി’; ‘ആത്മാവില്‍…..’ വീഡിയോ ഗാനം പുറത്തുവിട്ടു

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. ‘ആത്മാവില്‍’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. നിത്യ മാമനാണ് ഗാനം ആലപിച്ചിരിക്കുന്നത്. അര്‍ഷാദ് റഹിമിന്റെ വരികള്‍ക്ക് വില്യം ഫ്രാന്‍സിസ് ആണ്…

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. ‘ആത്മാവില്‍’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. നിത്യ മാമനാണ് ഗാനം ആലപിച്ചിരിക്കുന്നത്. അര്‍ഷാദ് റഹിമിന്റെ വരികള്‍ക്ക് വില്യം ഫ്രാന്‍സിസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

നിവേദ തോമസാണ് ചിത്രത്തില്‍ നായിക. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ആണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന കഥാപാത്രമാക്കി ചിത്രം ഒരുക്കിയത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ക്യാമറ- ജിത്തു ദാമോദര്‍, കോ-പ്രൊഡ്യൂസര്‍- ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍,എഡിറ്റിംഗ്- രതീഷ് രാജ്, ഒറിജിനല്‍ ബാക്ഗ്രൗണ്ട് സ്‌കോര്‍- ജേക്ക്സ് ബിജോയ്, എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-നവീന്‍ പി തോമസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റും ഡിസൈനര്‍-സമീറ സനീഷ്, പ്രൊഡക്ഷന്‍ കാന്‍ട്രോളര്‍- ഗിരീഷ് കൊടുങ്ങലൂര്‍, ആര്‍ട്ട് ഡയറക്ടര്‍-ഷിജി പട്ടണം, ത്രില്‍-ബില്ല ജഗന്‍, അസോസിയേറ്റ് ഡയറക്ടര്‍-മനീഷ് ഭാര്‍ഗവന്‍, പ്രവീണ്‍ വിജയ്, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ്- ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്- അഖില്‍ യശോധരന്‍, സ്റ്റില്‍- പ്രേം ലാല്‍,ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.