‘കൊച്ചിൻ ഫനീഫയുടെ കുറവ് കുറച്ചെങ്കിലും നികത്താൻ മലയാളത്തിലൊരു നടൻ പടർന്നു പന്തലിക്കുന്നുണ്ട്’

ചലച്ചിത്ര സംവിധായകനായ ജോണി ആന്റണി സഹസംവിധായനായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 2003-ല്‍ പുറത്തിറങ്ങിയ സി ഐ ഡി മൂസ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തു…

ചലച്ചിത്ര സംവിധായകനായ ജോണി ആന്റണി സഹസംവിധായനായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 2003-ല്‍ പുറത്തിറങ്ങിയ സി ഐ ഡി മൂസ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തു വന്നു. ഇടക്കാലത്ത് അഭിനയത്തിലേക്ക് തിരഞ്ഞ അദ്ദേഹം അനായാസേന ഹാസ്യ വേഷങ്ങള്‍ കൈകാര്യം ചെയ്യുമെന്നും തെളിയിച്ചു. ഇപ്പോഴിതാ ജോണി ആന്റണിയെ കുറിച്ചുള്ള കുറിപ്പാണ് വൈറലാകുന്നത്.

കൊച്ചിൻ ഫനീഫയുടെ കുറവ് കുറച്ചെങ്കിലും നികത്താൻ മലയാളത്തിലൊരു നടൻ പടർന്നു പന്തലിക്കുന്നുണ്ട്. അയാൾ കടുക് വറുക്കുന്ന വർത്തമാനവുമായി മലയാള സിനിമയിൽ ചടപടാ ചാടി നടക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഹോമിൽ കണ്ടു, ശിക്കാരി ശംഭുവിൽ കണ്ടു, വരനെ ആവശ്യമുണ്ട് എന്ന സിനിമയിലും പിന്നെയും കുറച്ചു സിനിമയിലും കണ്ടു.
ഇതിലൊന്നും വെറുതേയങ്ങു വന്നു പോവുകയയായിരുന്നില്ല, മറിച്ച് തന്റെ തടിച്ച ശരീരവുമായി കുടവയറും കുലുക്കി ആ സിനിമകളിലെല്ലാം ഓടി നടക്കുകയായിരുന്നു ജോണി ആന്റണി എന്ന നടൻ. സിനിമ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിലെ ഓട്ടം നിർത്താതെ. ക്യാമറയ്ക്ക് പിന്നിൽ കുറേക്കാലം നിന്നതിന്റെ പരിചയസമ്പത്ത് തന്നെയാകണം കിട്ടുന്ന റോളുകൾ ഇത്ര ഈസിയായി കൈകാര്യം ചെയ്യാൻ ഇദ്ദേഹത്തെ സഹായിക്കുന്നത്.
കൊച്ചിൻ ഹനീഫയെന്ന് ഞാൻ വെറുതെയങ്ങു പറഞ്ഞതല്ല. സംശയമുള്ളവർ തിരിമാലി സിനിമ കണ്ടുനോക്കിയാൽ മതി. ഹരീഷ് കണാരനുമായുള്ള കോമ്പിനേഷൻ സീനുകൾ എവിടെക്കെയോ അദ്ദേഹം കൊച്ചിൻ ഹനീഫയെ ഓർമ്മിപ്പിച്ചു. അനുകരണമല്ലാത്ത ഒരു സാമ്യം.
തിരിമാലി ഒരു നല്ല ചെറിയ സിനിമയാണ്. ഒരു കൊച്ചു കഥ. അത് നേപ്പാളിന്റെ ദൃശ്യഭംഗിയിൽ കോർത്തെടുത്ത് ഒരു കുഞ്ഞു സിനിമയാക്കിയിരിക്കുന്നു.
ജോണി ആന്റണി ഒറ്റയൊരാളാണ് സിനിമ കൊണ്ടുപോകുന്നത്. ധർമ്മജന്റെ ഒരു കൈ സഹായവുമുണ്ട്. കണ്ടിരിക്കാവുന്ന സിനിമയാണ്.
അണ്ണാൻ മൂത്താലും മരംകേറ്റം മറക്കില്ല എന്ന പഴംചൊല്ല് തിരുത്തിഎഴുതേണ്ട കാലം കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്. മിനിമം, സലിം കുമാറിന്റെ കാര്യത്തിലെങ്കിലും. ഇതിലെ മാത്രം കാര്യമല്ല. കുറച്ചായി അങ്ങനെ തോന്നുന്നു കാണുമ്പോൾ.