‘ഒരുപക്ഷെ ഈ പടം ആയേനെ പുള്ളിയുടെ ജീവിതത്തില്‍ ആദ്യത്തെയും അവസാനത്തെയും സംവിധാന സംരഭം’

കോമഡി വെബ് സീരിസുകളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും ശ്രദ്ധേയനായ കാര്‍ത്തിക് ശങ്കര്‍ സിനിമ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. സിനിമ ചിത്രീകരണം പൂര്‍ത്തിയായി പുറത്തുവന്നപ്പോള്‍ പക്ഷെ കാര്‍ത്തിക് ശങ്കറല്ല സംവിധായകന്‍. ശ്രീധര്‍ ഗാഥെയാണ്…

കോമഡി വെബ് സീരിസുകളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും ശ്രദ്ധേയനായ കാര്‍ത്തിക് ശങ്കര്‍ സിനിമ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. സിനിമ ചിത്രീകരണം പൂര്‍ത്തിയായി പുറത്തുവന്നപ്പോള്‍ പക്ഷെ കാര്‍ത്തിക് ശങ്കറല്ല സംവിധായകന്‍.

ശ്രീധര്‍ ഗാഥെയാണ് സംവിധാനം. ചിത്രത്തില്‍ നിന്ന് പുറത്തായതാണോ പുറത്തേക്ക് പോന്നതാണോ എന്ന് വ്യക്തമല്ല. ‘നീനു മീക്കു ഭാഗ കാവല്‍സിന വാദിനി’ എന്നാണ് ചിത്രത്തിന്റെ പേര്. കിരണ്‍ അബ്ബാവാരമാണ് ചിത്രത്തിലെ നായക വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പടം കണ്ടു കഴിഞ്ഞപ്പോള്‍ തോന്നിയത് പുള്ളിയെ പ്രോജെക്ടില്‍ നിന്നും ഒഴിവാക്കിയത് നന്നായി അല്ലേല്‍ ഒരുപക്ഷെ ഈ പടം ആയേനെ പുള്ളിയുടെ ജീവിതത്തില്‍ ആദ്യത്തെയും അവസാനത്തെയും സംവിധാന സംരഭം. പടം അസഹനീയമെന്നാണ് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

‘യൂട്യൂബ് വിഡിയോകളിലൂടെ പ്രശസ്തനായ കാര്‍ത്തിക്ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ (തെലുങ്ക് ). പിന്നീട് അദ്ദേഹത്തെ ആ പ്രോജെക്ടില്‍ നിന്ന് പുറത്താക്കുകയും ടൈറ്റിലില്‍ മറ്റൊരു സംവിധായകന്റെ പേര് കൊടുക്കുകയും ചെയ്തു. അത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ വ്യക്തല്ല. ഏതായാലും പടം ott റിലീസ് ആയി മലയാളം dubb വേര്‍ഷന്‍ കണ്ടു കാര്‍ത്തിക്കും ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. പടം കണ്ടു കഴിഞ്ഞപ്പോള്‍ തോന്നിയത് പുള്ളിയെ പ്രോജെക്ടില്‍ നിന്നും ഒഴിവാക്കിയത് നന്നായി അല്ലേല്‍ ഒരുപക്ഷെ ഈ പടം ആയേനെ പുള്ളിയുടെ ജീവിതത്തില്‍ ആദ്യത്തെയും അവസാനത്തെയും സംവിധാന സംരഭം. പടം അസഹനീയം’

സിനിമയുടെ പൂജ ഹൈദരാബാദിലെ അന്നപൂര്‍ണ്ണ സ്റ്റുഡിയോയിലാണ് നടന്നത്. ചിത്രത്തിന്റെ പൂജയില്‍ കാര്‍ത്തിക് ശങ്കര്‍ പങ്കെടുത്തിരുന്നു. ചിത്രീകരണ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ സംവിധായക തൊപ്പിയണിഞ്ഞ് കാര്‍ത്തിക് ശങ്കറുമുണ്ടായിരുന്നു. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ സംവിധായകന്‍ മറ്റൊരാളാണ്. മണി ശര്‍മ്മയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.