നന്ദി ഉണ്ട് കാവ്യാ മാധവന്‍ : നടിയെ ആക്രമിച്ച കേസില്‍ യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

നടിയെ ആക്രമിച്ച കേസില്‍ കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ദിലീപിന്റെ ഭാര്യയും പ്രമുഖ നടിയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ കാവ്യ മാധവന് നന്ദി പറഞ്ഞ്…

നടിയെ ആക്രമിച്ച കേസില്‍ കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ദിലീപിന്റെ ഭാര്യയും പ്രമുഖ നടിയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ കാവ്യ മാധവന് നന്ദി പറഞ്ഞ് യുവാവ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. കേസില്‍ കാവ്യയെ സാക്ഷിയായി പരിഗണിച്ച അന്വേഷണ സംഘം മൊഴയെടുക്കാന്‍ വിളിച്ചുവരുത്താന്‍ ശ്രമിച്ചെങ്കിലും തനിക്ക് സൗകര്യപ്രദമാകുന്ന സ്ഥലം ആലുവയിലുള്ള വീടാണെന്നും അവിടെവന്ന് മൊഴിയെടുക്കാനും കാവ്യ പ്രതികരിച്ചിരുന്നു.

ഇത് അംഗീകരിക്കാതിരുന്ന അന്വേഷണ സംഘം തങ്ങളാല്‍ കഴിയുന്ന എല്ലാ വഴികളിലൂടെയും ശ്രമിച്ചെങ്കിലും തന്റെ സൗകര്യം നോക്കിയെ ചോദ്യം ചെയ്യല്‍ നടക്കൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കാവ്യ. താരത്തിന്റെ ഈ നിലപാടിലൂടെ ഒരു കേസില്‍ സാക്ഷിയ്ക്ക് എന്തെല്ലാം അവകാശങ്ങളാണ് ഉള്ളതെന്ന് നാടിന് മുമ്പില്‍ തെളിയിക്കുകയാണ് കാവ്യ ചെയ്തിരിക്കുന്നതെന്ന് യുവാവ് പറയുന്നു. വിനോദ് ഒതേര എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉടമയാണ് ആരെയും ചിന്തിപ്പിക്കുന്ന ആ കുറിപ്പ് പോസ്റ്റ് ചെയ്തത്.

യുവാവിന്റെ കുറിപ്പിലെ പൂര്‍ണ രൂപം:

നന്ദിയുണ്ട് കാവ്യമാധവന്‍ നന്ദിയുണ്ട്??
നിയമത്തില്‍ ഇങ്ങനെയൊരു സാധ്യതയുണ്ടെന്ന് സാധാരണക്കാരന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ നിങ്ങള്‍ കാരണമായതില്‍ നന്ദിയുണ്ട്. നിയമ പുസ്തകത്തില്‍ ഇങ്ങനെ ഒരു ഏട് ഉള്ള കാര്യം നിയമപാലകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിഞ്ഞതില്‍ വീണ്ടും നന്ദിയുണ്ട്.

14 വയസ്സില്‍ താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും എവിടെയും വിളിപ്പിച്ചു ചോദ്യം ചെയ്യാന്‍ പാടില്ല അവരെ അവര്‍ ആയിരിക്കുന്ന സ്ഥലത്ത് പോയി ചോദ്യം ചെയ്യണമെന്ന് നിയമം സാധാരണക്കാര്‍ക്ക് ഇന്നും നാളെയും തീണ്ടാപ്പാടകലെ ആയിരിക്കും.

അവകാശങ്ങള്‍ ചോദിച്ചു വാങ്ങണം എന്ന് ആരോ പറയുന്നത് കേട്ടു. ‘നിങ്ങള്‍ സാക്ഷിയാണ് സ്‌റ്റേഷന്‍ വരെ വരണം എന്ന് പറഞ്ഞു കഴിഞ്ഞാല്‍, പറ്റില്ല സാര്‍ ഇങ്ങോട്ട് വരണം നിയമം അങ്ങനെയല്ലേ എന്ന് ഏതെങ്കിലും സാധാരണക്കാരന്റെ നാവില്‍ നിന്ന് പുറത്തുവന്നാല്‍ പിന്നെ എന്തായിരിക്കും സംഭവിക്കുക എന്ന് ഊഹിക്കാം. നിയമം പലപ്പോഴും ചില വിഭാഗങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന ഒരു ശരാശരി ജനത്തിന്റെ സംശയത്തിന് ഒരിക്കല്‍ അറുതി വരാതിരിക്കില്ല.’

അതേസമയം, പ്രൊജക്ടര്‍ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചും ചില സംഭാഷണങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടതെന്നും ഇതിനായി നടിയുടെ ആലുവയിലെ പദ്മ സരോവരം വീട് പറ്റിയ ഇടമല്ലെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്. ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ കാവ്യയ്ക്ക് സാധിക്കാത്ത സാഹചര്യത്തില്‍ ഇതിനായി കുടുംബം കാവ്യയുടെ കൊച്ചി വെണ്ണലയിലെ ഫ്ലാറ്റ് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.