‘രാജപ്പന്‍’ ഭയങ്കര അഹങ്കാരിയാണെന്ന് കൂട്ടുകാരന്‍: ഒടുവില്‍ ആ രണ്ട് കാര്യങ്ങളും നടന്നു: ഒമര്‍ ലുലു

പൃഥ്വിരാജിന് എതിരെ വലിയ ക്യാമ്പയ്ന്‍ നടന്നിരുന്ന കാലത്ത് തന്റെ ഒരു സുഹൃത്ത് നടന്റെ കുറവുകളായി ചൂണ്ടിക്കാണിച്ച മൂന്ന് കാര്യങ്ങില്‍ രണ്ട് കാര്യങ്ങള്‍ കാലത്തെ സാക്ഷിയാക്കി സത്യമെന്ന് തെളിയിക്കാന്‍ പൃഥ്വിക്കായതായി സംവിധായകന്‍ ഒമര്‍ ലുലു. തന്റെ…

പൃഥ്വിരാജിന് എതിരെ വലിയ ക്യാമ്പയ്ന്‍ നടന്നിരുന്ന കാലത്ത് തന്റെ ഒരു സുഹൃത്ത് നടന്റെ കുറവുകളായി ചൂണ്ടിക്കാണിച്ച മൂന്ന് കാര്യങ്ങില്‍ രണ്ട് കാര്യങ്ങള്‍ കാലത്തെ സാക്ഷിയാക്കി സത്യമെന്ന് തെളിയിക്കാന്‍ പൃഥ്വിക്കായതായി സംവിധായകന്‍ ഒമര്‍ ലുലു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു ഒമറിന്റെ പ്രതികരണം.

ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.

പൃത്വിരാജ് സുകുമാരന് എതിരെ ‘വി ഹേറ്റ് രാജപ്പന്‍ എന്ന ഗ്രൂപ്പ് കൊണ്ട് നടന്ന എന്റെ കൂട്ടുക്കാരനോട് ചോദിച്ചു എന്താ ഇയാളെ ഇത്ര ദേഷ്യം എന്ന് ?
പൃഥ്വിരാജ് ഭയങ്കര അഹങ്കാരിയും തള്ളാണുമെന്നും എന്നിട്ട് പറഞ്ഞ കാരണം ഇതാണ്
1) സൂപ്പര്‍സ്റ്റാര്‍സ് ആ കസേര ഒഴിഞ്ഞു കൊടുക്കണം,പ്രായത്തിന് അനുസരിച്ച് ഉള്ള റോള്‍ ചെയ്യണമെന്ന് പൃഥ്വിരാജ് പറഞ്ഞു??
2) അല്ലൂഅര്‍ജ്ജുന്‍ വിജയ് ഇവരുടെ മസാല സിനിമകള്‍ക്ക് എതിരെ പൃഥ്വിരാജ്j പറഞ്ഞൂ ??
3)പിന്നെ ആസ്‌ത്രേലിയയില്‍ കൗണ്ടി ക്രിക്കറ്റ് ടീമില്‍ കളിച്ചു എന്നും പറഞ്ഞു??
പൃഥ്വിരാജ് പ്രൊഡക്ഷന്‍ ആന്റ് ഡയറക്ഷനിലൂടെ ആദ്യത്തെ 2 കാര്യങ്ങളും കാലം തെളിച്ചു,രാജപ്പന്‍ രാജുവേട്ടനായി ക്രിക്കറ്റ് കളി കാണാന്‍ ഇപ്പോഴും ഭാഗ്യം കിട്ടിയിട്ട് ഇല്ലാ രാജുവേട്ടാ. നെക്‌സ്റ്റ് സീസണില്‍ ഇറങ്ങി വിമര്‍ശകരുടെ നെഞ്ചത്തടിക്കുക സിക്‌സര്‍??
അതെ എല്ലാം രാജുവേട്ടന്‍ പറഞ്ഞ പോലെ തന്നെ അണ്ണന്റെ ഒരു ദീര്‍ഘവീക്ഷണം