മുഖം കണ്ടിട്ട് യൂദാസിനെ പോലെ തോന്നുന്നുണ്ടോ? ജയസൂര്യയുടെ ‘ഈശോ’ ടീസര്‍

ജയസൂര്യ- നാദിര്‍ഷ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഈശോ’യുടെ ടീസര്‍ റിലീസ് ചെയ്തു. ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മിക്കുന്നു. ഛായാഗ്രഹണം…

ജയസൂര്യ- നാദിര്‍ഷ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഈശോ’യുടെ ടീസര്‍ റിലീസ് ചെയ്തു.
ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ്. സുനീഷ് വരനാട് കഥ-തിരക്കഥ-സംഭാഷണമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു. ത്രില്ലര്‍ സ്വഭാവത്തിലുളള സിനിമയായിരിക്കും ‘ഈശോ’.

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിനു നല്‍കിയിരിക്കുന്നത്.. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബാദുഷ, നാദിര്‍ഷ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നന്ദു പൊതുവാള്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ്, കല സുജിത് രാഘവ്, മേക്കപ്പ് പി. വി. ശങ്കര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം.