‘ചിമ്പുവിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോര്‍മന്‍സ് ആണെന്ന് നിസംശയം പറയാം’

ഗൗതം മേനോന്റെ സംവിധാനത്തില്‍ ചിമ്പു നായകനാകുന്ന ‘വെന്ത് തനിന്തത് കാടിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തില്‍ മലയാളി താരങ്ങളായ നീരജ് മാധവും സിദ്ദിഖും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ കുറിപ്പാണ്…

ഗൗതം മേനോന്റെ സംവിധാനത്തില്‍ ചിമ്പു നായകനാകുന്ന ‘വെന്ത് തനിന്തത് കാടിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ചിത്രത്തില്‍ മലയാളി താരങ്ങളായ നീരജ് മാധവും സിദ്ദിഖും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ കുറിപ്പാണ് വൈറലാകുന്നത്. തമിഴ് നാട്ടിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും ബോംബെയില്‍ എത്തിച്ചേരുന്ന മുത്തുവിന്റെ ജീവിതമാണ് ഗൗതം മേനോന്‍ തന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ കൂടി പറയുന്നതെന്നാണ് മനു എന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

വളരെ പതിഞ്ഞ താളത്തില്‍ പറഞ്ഞു പോകുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ് വെന്ത് തനിന്തത് കാട്. ഒരുപാട് ഡാര്‍ക്ക് ഷേഡുകള്‍ ഉള്ള മുത്തു എന്ന കഥാപാത്രം ചിമ്പുവിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോര്‍മന്‍സ് ആണെന്ന് നിസംശയം പറയാം. മലയാളത്തില്‍ നിന്നും സിദ്ധിഖ്, നീരജ് മാധവ് എന്നിവരും മികച്ച വേഷങ്ങളില്‍ ചിത്രത്തില്‍ ഉണ്ട്. രണ്ടാം ഭാഗത്തിനായി കാത്തിരിക്കാന്‍ പ്രേക്ഷകനെ ആഗ്രഹിപ്പിക്കുന്ന രീതിയില്‍ ആണ് ഒന്നാം ഭാഗത്തില്‍ കഥ പറഞ്ഞു നിര്‍ത്തുന്നത്. സ്ലോ പേസില്‍ കഥ പറയുന്ന ഗ്യാങ്സ്റ്റര്‍ പടങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന രീതിയില്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നതെന്ന് കുറിപ്പില്‍ പറയുന്നു.

ഗൗതം വാസുദേവ് മേനോനും ചിമ്പുവും ഒന്നിക്കുന്ന മൂന്നമത്തെ ചിത്രമാണ് വെന്ത് തനിന്തത് കാട്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്‌മാനാണ്.