ബാഴ്‌സലോണയില്‍ ഊബര്‍ ടാക്‌സി ഓടിച്ച് ജീവിക്കണം! റിട്ടര്‍മെന്റ് ലൈഫ് ഇങ്ങനെയെന്ന് ഫഹദ് ഫാസില്‍

ഫഹദ് ഫാസിലിന്റെ ഗംഭീര പെര്‍ഫോമന്‍സുമായി തിയേറ്ററില്‍ മുന്നേറുകയാണ് മലയന്‍കുഞ്ഞ്. മണ്ണിന്റെ അടിയിലായി കാണിക്കുന്ന സീനൊക്കെ ഫഹദ് ചെയ്തിരിക്കുന്നത് വേറെ ലെവല്‍ ആയിട്ടാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഫഹദിനെ ഫോക്കസ് ചെയ്തിട്ടാണ് ചിത്രം മുഴുവനും.…

ഫഹദ് ഫാസിലിന്റെ ഗംഭീര പെര്‍ഫോമന്‍സുമായി തിയേറ്ററില്‍ മുന്നേറുകയാണ് മലയന്‍കുഞ്ഞ്. മണ്ണിന്റെ അടിയിലായി കാണിക്കുന്ന സീനൊക്കെ ഫഹദ് ചെയ്തിരിക്കുന്നത് വേറെ ലെവല്‍ ആയിട്ടാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഫഹദിനെ ഫോക്കസ് ചെയ്തിട്ടാണ് ചിത്രം മുഴുവനും. മികച്ച തിരക്കഥയാണ് ചിത്രത്തിന്റേത് എന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കരിക്ക് ഫ്ലികിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. തന്റെ റിട്ടയര്‍മെന്റ് പ്ലാനുകളെ പറ്റിയുള്ള ഫഹദിന്റെ കണ്‍സപ്റ്റുകളാണ് ശ്രദ്ധേയമാകുന്നത്.

ബാഴ്‌സലോണയില്‍ പോയി ഊബര്‍ ടാക്‌സി ഓടിക്കണം, ആളുകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്ത് എത്തിക്കുന്നത് ആണ് തന്റെ റിട്ടയര്‍മെന്റ് പ്ലാന്‍ എന്നാണ് താരം പറയുന്നത്. പറ്റുമെങ്കില്‍ അവരോട് സംസാരിച്ച് കഥകള്‍ കേള്‍ക്കണം എന്നും താരം പറഞ്ഞു.

സ്‌പെയിന്‍ കേരളം പോലെ തന്നെ നല്ല സ്ഥലമാണെന്നും ഫഹദ് പറയുന്നു.
ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുക്കിയിരിക്കുന്നത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷം എആര്‍ റഹ്‌മാന്റെ മലയാളത്തിലേക്ക്
തിരിച്ചുവരുന്നു, ഫാസില്‍ വീണ്ടും നിര്‍മ്മാതാവ് ആവുന്നു എന്നീ പ്രത്യേകതകളുമുണ്ട്
മലയന്‍കുഞ്ഞ്.1992ല്‍ വന്ന യോദ്ധയാണ് ഇതിന് മുന്‍പ് എആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രം.

കവളപ്പാറ, പുത്തുമല എന്നിവിടങ്ങളിലടക്കം മഴക്കാലം സമ്മാനിച്ച നടുക്കുന്ന ഓര്‍മകളുടെ കൂടി ഓര്‍മപ്പെടുത്തലാവുകയാണ് ‘മലയന്‍കുഞ്ഞ്. ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തില്‍ അമ്മയോടൊപ്പം താമസിക്കുകയാണ് അനില്‍കുമാര്‍ എന്ന അനിക്കുട്ടന്‍. ഇലക്ട്രോണിക്‌സ് റിപ്പയറിങ്ങാണ് തൊഴില്‍. ആവര്‍ത്തനവിരസമായ തലതിരിഞ്ഞ ജീവിതരീതിയാണ് അയാളുടേത്. സാമ്പത്തിക പരാധീനതകള്‍ക്കൊപ്പം കുടുംബത്തില്‍ നേരിട്ട ചില ദുരന്തങ്ങളുടെ ഉണങ്ങാത്ത മുറിവുകളുമായാണ് കഥ പുരോഗമിക്കുന്നത്.