കൈവെച്ച സിനിമകള്‍ എല്ലാം ഹിറ്റ്..! എന്നാലും ഇഷ്ടപ്പെട്ട സീന്‍ ഇതാണെന്ന് ഫഹദ് ഫാസില്‍..!

Published by
Nikhina

പരാജയത്തില്‍ നിന്ന് തുടങ്ങി ഇന്ന് മലയാളത്തിന് പുറത്തും തന്റെ അഭിനയ മികവ് കാഴ്ച്ചവെച്ച നടനാണ് ഫഹദ് ഫാസില്‍. അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ സന്തോഷം പങ്കുവെയ്ക്കുകയാണ്. ഈ അവസരത്തില്‍ ഫഹദ് ഫാസിലിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരുപാട് സിനിമകളിലൂടെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ താരത്തോട് ഏത് സിനിമയിലെ സീന്‍ ആണ് ഏറ്റവും പ്രിയപ്പെട്ടത് എന്ന അവതാരകന്റെ ചോദ്യത്തിന് ഫഹദ് നല്‍കിയ ഉത്തരമാണ് ശ്രദ്ധ നേടുന്നത്. കുറേ നല്ല കഥാപാത്രങ്ങള്‍ ചെയ്തു..

എന്നിരുന്നാലും ഇഷ്ടപ്പെട്ട സീന്‍ ചോദിച്ചാല്‍ ഏത് പറയും എന്നായിരുന്നു അവതാരകന്റെ ചോദ്യം.. ഇതിന് ഫഹദിന്റെ മറുപടി ഇതായിരുന്നു.. കുറച്ചൊന്ന് ചിന്തിച്ച് ശേഷം.. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ മാല മോഷ്ടിക്കുന്ന രംഗമാണ് എനിക്കിഷ്ടം എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. എന്തുകൊണ്ടാണ് ആ രംഗം ഇത്ര പ്രിയപ്പെട്ടത് ആയി എന്നതിനുള്ള കാരണവും ഫഹദ് തുറന്ന് പറയുന്നുണ്ട്.. നടന്റെ വാക്കുകളിലേക്ക്..

ആ രംഗത്തെ കുറിച്ച് എനിക്ക് എങ്ങനെ ചെയ്യണം എന്ന് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല എന്നാണ് ഫഹദ് പറഞ്ഞിരിക്കുന്നത്. എനിക്ക് ഇതേ കുറിച്ച് മുന്‍പ് പരിചയം ഒന്നുമില്ലെന്നാണ് നടന്‍ ചിരിച്ചുകൊണ്ട് പറഞ്ഞത്.

ഞാന്‍ ഇതൊന്നും ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നും ഫഹദ് പറയുന്നു.. ദിലീഷ് ആ കഥ പറയുമ്പോള്‍ തന്നെ കൊതി ആകുമായിരുന്നു.. പക്ഷേ ആ രംഗം ചെയ്യുന്നത് ഓര്‍ത്ത് പേടിയായിരുന്നു.. പിന്നീട് ചെയ്ത് കഴിഞ്ഞ് അത് കണ്ടപ്പോള്‍ വളരെ ഇഷ്ടം തോന്നി എന്നും ഫഹദ് പറയുന്നു.