വാർക്കപ്പണി വലിയ പ്രശ്‌നം ആണ് ബ്രോ! സിനിമയിലെ വിലക്കിനെ സംബന്ധിച്ച് ശ്രീനാഥ് ഭാസിയുടെ വാക്കുകൾക്കെതിരെ ആരാധകന്റെ കുറിപ്പ് 

ഈ അടുത്തിടക്ക് ആയിരുന്നു നടൻ ശ്രീനാഥ് ഭാസിയെയും, ഷെയിൻ നിഗത്തെയും മലയാള സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു, അന്ന് ശ്രീനാഥ് ഭാസി ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു സിനിമ ഇല്ല്ങ്കിൽ താൻ വാർക്കപണിക്ക് പോകുമെന്ന്, എന്നാൽ ഇപ്പോൾ…

ഈ അടുത്തിടക്ക് ആയിരുന്നു നടൻ ശ്രീനാഥ് ഭാസിയെയും, ഷെയിൻ നിഗത്തെയും മലയാള സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു, അന്ന് ശ്രീനാഥ് ഭാസി ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു സിനിമ ഇല്ല്ങ്കിൽ താൻ വാർക്കപണിക്ക് പോകുമെന്ന്, എന്നാൽ ഇപ്പോൾ ശ്രീനാഥിന്റെ ഈ വാക്കുകൾക്ക് ഒരു ആരാധകൻ നൽകിയ കുറുപ്പ് ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. കുറിപ്പ് ഇങ്ങനെ.. അദ്ദേത്തിനു അതിനു കഴിയുമായിരിക്കും, എന്നാൽ ജോലി കളഞ്ഞു പെട്ടന്ന് വന്നു ചെയ്യാൻ കഴിയുന്ന ഒരു ജോലി അല്ല  ബ്രോ വാർക്കപ്പണി.

നമ്മൾ രാവിലെ തന്നെ ഏഴുമണിക്ക് സൈറ്റിൽ എത്തണം ,മെഷ്യൻ സെറ്റ് ചെയ്യ്തു 8 മണിക്ക് തന്നെ നമ്മൾ പണിതുടങ്ങണം, സിനിമയിലെ പോലെ നിങ്ങളെ കാത്തിരിക്കാൻ ഇവിടെ ആരുമില്ല. നിങ്ങൾ വന്നില്ലെങ്കിൽ പിന്നീട് പണി പോകും എന്ന് മാത്രമല്ല ചിലപ്പോൾ ആ ടീമിനോടൊപ്പമുള്ള വർക്ക് പോലും കാണില്ല. പണി തുടങ്ങി കഴിഞ്ഞാൽ എന്റെ പൊന്നു ബ്രോ ചുക്കാമണി പൊട്ടുന്ന ചൂടും വെയിലും അവിടെ കുട പിടിച്ചു തരാൻ ആരുമില്ല .

അവിടെ കുട പിടിച്ചു തരാൻ ആരും കാണില്ല. 100 പാക്കറ്റ് സിമിന്റെന്റെ കോൺക്രീറ്റ് ആണെങ്കിൽ 70 ഓളം പാക്കറ്റ് കഴിഞ്ഞാലേ രാവിലത്തെ കാപ്പി കുടിക്കാൻ കഴിയൂ. അപ്പോളേക്കും 12 മണിയാകും, അവിടെ റെസ്റ്റ് എടുക്കാൻ കാരവാൻ ഒന്നുമില്ല. കോൺക്രീറ്റ് തീരുമ്പോൾക്കും നമ്മൾ ഒരു പരുവം ആകും. പണികഴിഞ്ഞു ദേഹം കഴുകിയാൽ ആ സിമിന്റെ പോകില്ല. ഇത് കഷ്ടപ്പടുള്ള പണിയാണ് ബ്രോ ,വാർക്കപ്പണി വലിയ പ്രശ്‌നം ആണ് ബ്രോ, താങ്കൾ സിനിമയിൽ തന്നെ തുടരുക ബ്രോ അവിടുത്തെ ചിട്ടകൾക്ക് അനുസരിച്ചു അതാണ് നല്ലത് ഇതാണ് കുറിപ്പ്.