ഉർവശിയേയോ ശോഭനെയോ രേവതിയെയോ പോലുള്ള നടിമാരെ വച്ച് ആരും ഇത്തരം സിനിമകൾ ചെയ്യുന്നില്ല എന്നത് എന്നത് ഹൃദയഭേദകമാണ്!

കഴിഞ്ഞദിവസമാണ് നടി റിമ കല്ലിങ്കലുമായിട്ടുള്ള അഭിമുഖം ധന്യ വർമ ടെലികാസ്റ്റ് ചെയതത്. ഐ ആം വിത്ത് ധന്യ വർമ എന്ന പരിപാടിയിൽ റിമ കല്ലിങ്കൽ പറഞ്ഞ പല കാര്യങ്ങളും സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. അ്ത്തരത്തിൽ…

കഴിഞ്ഞദിവസമാണ് നടി റിമ കല്ലിങ്കലുമായിട്ടുള്ള അഭിമുഖം ധന്യ വർമ ടെലികാസ്റ്റ് ചെയതത്. ഐ ആം വിത്ത് ധന്യ വർമ എന്ന പരിപാടിയിൽ റിമ കല്ലിങ്കൽ പറഞ്ഞ പല കാര്യങ്ങളും സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. അ്ത്തരത്തിൽ റിമ പറഞ്ഞ കാര്യങ്ങളെ കുറിച്ച് മൂവിഗ്രൂപ്പിൽ എത്തിയ ഒരു പോസ്റ്റ് ശ്രദ്ധേയമാവുന്നുത്.

നടീനടന്മാർക്ക് തുല്യ വേതനം നൽകുന്നില്ല, ഇത് അനീതിയാണ് എന്ന് പ്രസംഗിക്കും നാരദനിൽ ടോവിനോയ്ക്കും അന്ന ബെന്നിനും ഒരേ വേതനമാണോ നൽകിയത് എന്ന ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകില്ലെന്നും ആർ ദീപു എന്ന പ്രേക്ഷകൻ പറയുന്നത്

‘നൻപകൽ, റോഷാക്ക് പോലുള്ള പടങ്ങൾ മമ്മുക്ക ചെയ്യുന്നത് കാണുന്നത് വലിയൊരു പ്രചോദനമാണ്. എന്നാൽ ഉർവശിയേയോ ശോഭനെയോ രേവതിയെയോ പോലുള്ള നടിമാരെ വച്ച് ആരും ഇത്തരം സിനിമകൾ ചെയ്യുന്നില്ല എന്നത് എന്നത് ഹൃദയഭേദകമാണ്!’ ധന്യ വർമയുമായിട്ടുള്ള അഭിമുഖത്തിലെ റിമയുടെ വാക്കുകൾ.റിമ ഒരു നിർമാതാവ് കൂടിയാണ്. മേൽപറഞ്ഞ നടിമാരെ വച്ച് ഇതുപോലത്തെ സബ്‌ജെക്ടുകൾ സ്വന്തം ഗ്രൂപ്പിലുള്ള ഏതെങ്കിലും എഴുത്തുകാരെ വച്ച് പ്ലാൻ ചെയ്ത് അത് നിർമിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. എന്നിട്ടും എന്തുകൊണ്ട് അത് ചെയ്യുന്നില്ല? നടീനടന്മാർക്ക് തുല്യ വേതനം നൽകുന്നില്ല, ഇത് അനീതിയാണ് എന്ന് ഠലറഃൽ പോയി പ്രസംഗിക്കും, എന്നാൽ മായാനദിയിൽ ടോവിനോയ്ക്കും ഐശ്വര്യ ലക്ഷ്മിക്കും ഒരു വേതനമാണോ നൽകിയത്, നാരദനിൽ ടോവിനോയ്ക്കും അന്ന ബെന്നിനും ഒരേ വേതനമാണോ നൽകിയത് എന്ന ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകില്ല. റിമ എന്ന നിർമാതാവ് എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നുവോ അതേ കാരണം കൊണ്ടാണ് മറ്റുള്ള നിർമാതാക്കളും അങ്ങനെ ചെയ്യുന്നത്. ഇത് സൗകര്യപൂർവ്വം മറച്ചുവച്ച് അഭിമുഖങ്ങളിൽ വന്നിരുന്ന് ഇത്തരം ഭോഷ്‌ക്ക് പറഞ്ഞു ഇരട്ടത്താപ്പ് കാണിക്കുന്നത് വളരെ അരോചകമാണ്.ഇതായിരുന്നു ദീപുവിന്റെ കുറിപ്പ്‌