അർജുൻ അര്‍ജുന്‍ അശോകന്റെ ‘തട്ടാശ്ശേരി കൂട്ടം’ നാളെ മുതൽ ഒടിടിയിൽ കാണാം

അർജുൻ അശോകൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. ഇക്കഴിഞ്ഞ നവംബർ 11ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. തട്ടാശ്ശേരി കൂട്ടത്തിന്റെ ഒടിടി റിലീസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.സിനിമ…

അർജുൻ അശോകൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. ഇക്കഴിഞ്ഞ നവംബർ 11ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. തട്ടാശ്ശേരി കൂട്ടത്തിന്റെ ഒടിടി റിലീസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.സിനിമ നാളെ (ജനുവരി 13 ) മുതൽ ഹോം ഗ്രൗണ്ട് വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീഫെവിൽ സ്ട്രീം ചെയ്യും.


ദിലീപിന്റെ സഹോദരൻ അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് തട്ടാശേരി കൂട്ടം. റൊമാന്റിക്-കോമഡി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സിനിമ ഒരു ചെറുപ്പക്കാരനും അവന്റെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടപ്പവുമുള്ള കഥയാണ് പറയുന്നത്. അർജുൻ അശോകനെ കൂടാതെ ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവൻ, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ എന്നിവരാണ് മറ്റ് താരങ്ങൾ


പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനമാണ് തട്ടാശ്ശേരി കൂട്ടത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അനൂപ് പത്മനാഭൻ സംവിധാനം ചെയ്യുന്ന തട്ടാശ്ശേരി കൂട്ടം ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒമ്പതാമത്തെ ചിത്രമാണ് തട്ടാശേരി കൂട്ടം