ബ്ലൗസ് ഇല്ലാത്ത സാരി ഉടുത്ത് ദീപാവലി ആശംസകൾ നേർന്ന ഫിയോണ അലിസൺ ഇന്ത്യൻ സംസ്‌കാരം പഠിപ്പിക്കാനെത്തിയ യുവാവിന് സംഭവിച്ചത്!!

കഴിഞ്ഞ തിങ്കളാഴിച്ചയാണ് രാജ്യമൊട്ടാകെ ദീപാവലി ആഘോഷിച്ചത്. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ് ദീപാവലി . എല്ലാവർഷവും തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിക്കുക ദീപങ്ങളുടെ ഉൽസവമായതിനാൽ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും…

കഴിഞ്ഞ തിങ്കളാഴിച്ചയാണ് രാജ്യമൊട്ടാകെ ദീപാവലി ആഘോഷിച്ചത്. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ് ദീപാവലി . എല്ലാവർഷവും തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിക്കുക ദീപങ്ങളുടെ ഉൽസവമായതിനാൽ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു.

വിദേശികളും ദീപാവലി ആഘോഷിക്കാറുണ്ട് ഫ്രഞ്ച് സോഷ്യൽ മീഡിയ താരമായ ഫിയോണ അലിസണും ദീപാവലി ആശംസയുമായി എത്തിയിരുന്നു തന്‌റെ ഫേസ് ബുക്ക് പേജിലാണ് താരം സാരി ഉടുത്ത് ദീപാവലി ആശംസകൾ നേർന്നത്. എന്നാൽ ഫിയോണ ബ്ലൗസ് ഇല്ലാതെയാണ് സാരി ഉടുത്തിരിക്കുന്നത് . എന്നാൽ ഇത് ഇഷ്ടപ്പെടാത്ത റിങ്കു പാണ്ഡ എന്നയാൾ ബ്ലൗസ് ഇല്ലാതെ സാരി ഉടുത്തിരിക്കുന്നത് ഇന്ത്യയുടെ സംസ്‌കാരത്തിന് യോജിച്ചതല്ല എന്നു പറഞ്ഞു താരത്തിന്റ ഫോട്ടോയ്ക്ക് കമന്റിട്ടു.


എന്നാൽ ഫിയോണ അലിസൺന്‌റെ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ”ഇല്ല. ദയവായി നിങ്ങളുടെ സ്വന്തം രാജ്യത്തിന്റെ ചരിത്രം പഠിക്കൂ ?? എനിക്ക് നിങ്ങളുടെ രാജ്യത്തിന്റെ ചരിത്രം നന്നായി അറിയാം. മുമ്പ് ഇന്ത്യയിൽ ബ്ലൗസുകൾ ഇല്ലായിരുന്നു. ബ്രിട്ടീഷ് കോളനിക്കാരാണ് ബ്ലൗസുകൾ കൊണ്ടുവന്നത് / സൃഷ്ടിച്ചത്. നിങ്ങളുടെ രാജ്യത്തിന്റെ (പുരാതന ഇന്ത്യയുടെ) ചരിത്രം മറക്കരുത്. ക്ഷേത്രങ്ങളിലെ പ്രതിമകൾ ഉപയോഗിച്ച്, നിങ്ങൾക്ക് ഭൂതകാലത്തിന്റെ യഥാർത്ഥ ചരിത്രം മായ്ക്കാൻ കഴിയില്ല, അതിനാൽ ഭൂതകാലത്തെ ബഹുമാനിക്കേണ്ട സമയമാണിത്” എന്നുമാണ് ഫിയോണ അലിസൺ കുറിച്ചത്.