സ്വഭാവത്തിൽ ശരിക്കും ഇപ്പോൾ ഭയങ്കര മാറ്റമാണ് ഉള്ളത്

ഗായിക റിമി ടോമിയെ അറിയാത്തവർ വളരെ ചുരുക്കമാണ്. അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ…

ഗായിക റിമി ടോമിയെ അറിയാത്തവർ വളരെ ചുരുക്കമാണ്. അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്, റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയിൽ റിമി വളരെ ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ റിമി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, തന്റെ സഹോദരി സഹോദരന്റെ മക്കളെ കുറിച്ചുള്ള വിശേഷങ്ങളും റിമി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ റിമി ടോമിയെ കുറിച്ച് മുൻ ബിഗ് ബോസ് മത്സരാർത്ഥികളും ഭാര്യ ഭർത്താക്കന്മാരും ആയ ഫിറോസും സജ്‌നയും പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബിഗ് ബോസ്സിൽ ശക്തമായ മത്സരണം നടത്തിയ മത്സരാർത്ഥികൾ ആയിരുന്നു ഇവർ. ഇപ്പോൾ ഒരു അഭിമുഖത്തിൽ ഇവർ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിവാഹത്തിന് ശേഷം ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്നാണ് ഇവരുടെ അഭിമുഖത്തിൽ അവതാരിക ചോദിക്കുന്നത്. എന്നാൽ പ്രണയം തോന്നിയിട്ടില്ല എന്നും മറിച്ച് ബഹുമാനം തോന്നിയിട്ടുള്ള സ്ത്രീകൾ ഉണ്ടെന്നും ആണ് ഫിറോസ് ചോദ്യത്തിന് നൽകിയ ഉത്തരം.

റിമി ടോമിയെ ആദ്യം തനിക്ക് ഇഷ്ടമല്ലായിരുന്നു എന്നാണ് ഫിറോസ് പറയുന്നത്. എന്നാൽ പിന്നീട് ആ ഇഷ്ടക്കേട് മാറിയെന്നും ഇപ്പോൾ റിമിയോട് തനിക്ക് ബഹുമാനം ആണെന്നുമാണ് ഫിറോസ് പറയുന്നത്. ശരിക്കും ഹാർഡ് വർക്ക് ചെയ്യുന്ന താരമാണ് റിമി. ശരിക്കും ഇപ്പോൾ വലിയ മാറ്റം ആണ് റിമിക്ക് സംഭവിച്ചിരുന്നു. ലുക്കിലും കാരക്ടറിലും എല്ലാം റിമിയുടെ മാറ്റം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അത് പോലെ മറ്റൊരാൾ ആണ് ആര്യ. ആര്യയുടെ കാരക്ടറും സംസാരവും എല്ലാം തനിക്ക് വലിയ ഇഷ്ട്ടം ആണെന്നും ആര്യയുടെ അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ഒരാൾ കൂടിയാണ് താൻ എന്നുമാണ് ഫിറോസ് പറയുന്നത്.