ജവാനിൽ താൻ വില്ലനെന്ന് വിജയ് സേതുപതി!

അറ്റ്ലി-ഷാരൂഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ആദ്യ ചിത്രമാണ് ജവാൻ. ഈ സിനിമയിൽ വിജയ് സേതുപതിയും ഭാഗമാകുന്നുണ്ട്. ജവാനിൽ വില്ലൻ വേഷത്തിലാണ് എത്തുന്നതെന്ന് വിജയ് സേതുപതി വ്യക്തമാക്കി. ബോളിവുഡ് താരം ഷാരൂഖിനൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരം താൻ ഒരിക്കലും…

അറ്റ്ലി-ഷാരൂഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ആദ്യ ചിത്രമാണ് ജവാൻ. ഈ സിനിമയിൽ വിജയ് സേതുപതിയും ഭാഗമാകുന്നുണ്ട്. ജവാനിൽ വില്ലൻ വേഷത്തിലാണ് എത്തുന്നതെന്ന് വിജയ് സേതുപതി വ്യക്തമാക്കി. ബോളിവുഡ് താരം ഷാരൂഖിനൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരം താൻ ഒരിക്കലും പാഴാക്കാൻ കഴിയില്ലെന്നും വിജയ് സേതുപതി പറഞ്ഞു.

അറ്റ്‌ലിയെ നേരത്തേ അറിയാമെങ്കിലും ഇതുവരെ ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല, ഇപ്പോൾ അതിന് സാധിച്ചിരിക്കുകയാണെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു. ജവാനിൽ വില്ലന്റെ വേഷമാണെനിക്ക്. അറ്റ്‌ലി ജവാൻ സിനിമയെ കുറിച്ച് എന്നോട് പറഞ്ഞപ്പോൾ മറിച്ചൊന്ന് ആലോചിക്കാതെ താല്പര്യം പ്രകടിപ്പിക്കുകയാണ് ചെയ്തതെന്നും വിജയ് സേതുപതി പറഞ്ഞു.

ഷാരൂഖിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതീവ സന്തോഷമുണ്ട്. അദ്ദേഹം എളിമയുള്ള മനുഷ്യനാണ്. ഒരുതരത്തിലുള്ള ആറ്റിറ്റിയൂഡും അദ്ദേഹത്തിനില്ലെന്നും എല്ലായ്‌പ്പോഴും സൗഹൃദപരവും സഹായകരവുമാണ് ഷാരൂഖെന്നും വിജയ് സേതുപതി വ്യക്തമാക്കി. നയൻതാര ആദ്യമായി ബോളിവുഡിൽ അഭിനയിക്കുന്നു എന്നതും ജവാന്റെ പ്രത്യേകതയാണ്. പ്രിയാമണി, സന്യ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ, റിധി ദോഗ്ര എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ