കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡലിനെ കൂട്ടബാത്സംഗം ചെയ്തു!!! കൊടുങ്ങല്ലൂര്‍ സ്വദേശികള്‍ കസ്റ്റഡിയില്‍

കൊച്ചിയില്‍ ഓടുന്ന കാറില്‍ കൂട്ടബാത്സംഗം, ഞെട്ടലോടെ നഗരം. മോഡലായ യുവതിയാണ് കാറില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം നടന്നത്. കൊച്ചിയിലെ ബാറിലെത്തിയ യുവതി ഇന്നലെ രാത്രിയാണ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ ഇവരെ…

കൊച്ചിയില്‍ ഓടുന്ന കാറില്‍ കൂട്ടബാത്സംഗം, ഞെട്ടലോടെ നഗരം. മോഡലായ യുവതിയാണ് കാറില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം നടന്നത്. കൊച്ചിയിലെ ബാറിലെത്തിയ യുവതി ഇന്നലെ രാത്രിയാണ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ ഇവരെ കാറില്‍ കയറ്റികൊണ്ടുപോയി. യാത്രമധ്യേ മൂവരും യുവതിയെ ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. സംഭവത്തില്‍ മൂന്ന് യുവാക്കളേയും ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രി എട്ടരയോടെയാണ് കൊച്ചിയിലെ ഒരു ബാറിലേക്ക് സുഹൃത്തായ സ്ത്രീയോടൊപ്പം മോഡലായ യുവതിയും എത്തിയത്. ഏതാണ്ട് പത്ത് മണിയോടെ യുവതി ബാറില്‍ കുഴഞ്ഞു വീണു. ഇതോടെ യുവതിയെ താമസ സ്ഥലത്തേക്ക് കൊണ്ടു പോകാം എന്ന് പറഞ്ഞ് യുവാക്കള്‍ യുവതിയെ കാറില്‍ കയറ്റി പോകുകയായിരുന്നു. അവരോടൊപ്പം സുഹൃത്തായ സ്ത്രീ കാറില്‍ കയറിയിരുന്നില്ല.

തുടര്‍ന്ന് കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ കറങ്ങിയ യുവാക്കള്‍ കാറില്‍ വച്ച് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയും ചെയ്തു.

ബലാത്സംഗത്തിന് ഇരയായ യുവതി ഇന്ന് ഇക്കാര്യം അവരുടെ സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇന്ന് രാവിലെയാണ് പൊലീസിന് പരാതി ലഭിച്ചത്.

ബാറിലെത്തി അന്വേഷണം നടത്തിയ പൊലീസ് യുവാക്കള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചതില്‍ ഇവര്‍ നല്‍കിയ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇതോടെ യുവതിയെ പീഡിപ്പിച്ചത് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളാണെന്നും കണ്ടെത്തി.

കൂട്ടബലാത്സംഗത്തിനിരയായി അവശനിലയിലായ യുവതി ആശുപത്രിയിലാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇവരെ കളമശ്ശേരി ആശുപത്രിയിലേക്ക് മാറ്റി.