ഇനി കേരളത്തില്‍ നിന്ന് ചെക്കനെ കിട്ടില്ല!! ഐശ്വര്യ ലക്ഷ്മിയും വിഷ്ണുവിശാലും ഒന്നിക്കുന്ന ‘ഗട്ടകുസ്തി’ ട്രെയിലര്‍

വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച് എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ഗട്ടകുസ്തി. ഇപ്പോഴിതാ അടിയും പിടിയും ബഹളവുമായി എത്തിയ ഗട്ടകുസ്തിയുടെ ട്രെയിലറാണ് ശ്രദ്ധ നേടുന്നത്. കയ്യിലിരിപ്പ് കൊണ്ട് സ്വന്തം നാട്ടില്‍ നിന്ന് ചെക്കനെ…

വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച് എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ഗട്ടകുസ്തി. ഇപ്പോഴിതാ അടിയും പിടിയും ബഹളവുമായി എത്തിയ ഗട്ടകുസ്തിയുടെ ട്രെയിലറാണ് ശ്രദ്ധ നേടുന്നത്. കയ്യിലിരിപ്പ് കൊണ്ട് സ്വന്തം നാട്ടില്‍ നിന്ന് ചെക്കനെ കിട്ടാതെ വരുന്ന ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രം തമിഴ് നാട്ടില്‍ നിന്നൊരു ചെക്കനെ വിവാഹം ചെയ്യുന്നു.. ഈ കഥാപാത്രമായാണ് വിഷ്ണു വിശാല്‍ എത്തുന്നത്.

അടക്കവും ഒതുക്കവും ഉള്ളൊരു പെണ്ണിനെ വേണമെന്ന ആഗ്രഹത്തോടെയാണ് വിവാഹം കഴിച്ചത് എങ്കിലും തന്റെ ഭാര്യ അതില്‍ നിന്ന് നേരെ വിപരീത രീതിയുള്ള ആളായിരുന്നു, വിവാഹ ശേഷം ഇവരുടെ ജീവിതത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ സിനിമയുടെ കഥ പോകുന്നത്. വീര, കീര്‍ത്തി എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും എത്തുന്നത്. ചെല്ല അയ്യാവു ആണ് സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം സംവിധാനം ചെയ്തത്.

മലയാളത്തിന്റെ പ്രിയതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. ഐശ്വര്യ ലക്ഷ്മിക്ക് പുറമെ, മലയാളത്തില്‍ നിന്ന് ഹരീഷ് പേരടി, ശ്രീജ രവി എന്നിവരും ചിത്രത്തിലുണ്ട്. അജയ്, കാളി വെങ്കട് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. ഡിസംബര്‍ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അതേസമയം, കുമാരിയാണ് ഐശ്വര്യ ലക്ഷ്മി നായികയായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. എഫ്‌ഐആര്‍ എന്ന തമിഴ് ചിത്രത്തിലാണ് വിഷ്ണു വിശാല്‍ ഏറ്റവും ഒടുവില്‍ നായകനായി എത്തിയത്.