കൂളിങ് ഗ്ലാസും വെച്ച് ലെഹങ്കയില്‍ അതി സുന്ദരിയായി ഗായത്രി; വൈറലായി ചിത്രങ്ങള്‍

Published by
Gargi

സിനിമകളില്‍ അഭിനയിച്ചതിനേക്കാള്‍ ട്രോളുകളിലൂടെ പ്രശസ്തി നേടിയ താരമാണ് ഗായത്രി സുരേഷ്. ഇപ്പോഴിതാ താരത്തിന്റെ ലെഹങ്കയിട്ട പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. കൂളിങ് ഗ്ലാസും വെച്ച് സ്റ്റൈലായിട്ടാണ് താരം പോസ് ചെയ്തിരിക്കുന്നത്. ആരിഫ് എ കെ യാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. കോസ്റ്റിയൂം: ദിവ വുമെന്‍സ് ക്ലോത്തിങ് സ്‌റ്റോര്‍, മേക്കപ്പ്: ആര്യ ജിതിന്‍, അഞ്ജലി ജോസഫ്.

തനിക്ക് എതിരെ ട്രോളുകള്‍ വന്നപ്പോള്‍ തുടക്ക കാലം വല്ലാതെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു എന്ന് താരം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നമ്മള്‍ക്ക് നെഗറ്റീവ് വരുന്നത് ആര്‍ക്കാണ് ഇഷ്ടമാവുക. പിന്നീട് എന്നെ രക്ഷിക്കാന്‍ ആരുമില്ലെന്ന് മനസ്സിലായി..

എനിക്ക് ഞാന്‍ മാത്രമേയുള്ളൂ എന്ന് മനസ്സിലാക്കി എല്ലാത്തിനേയും പോസിറ്റീവ് ആയി കാണാന്‍ തുടങ്ങി എന്നും ഗായത്രി അഭിമുഖത്തില്‍ പറയുന്നു. ഞാന്‍ അടിപൊളി ആയത് കൊണ്ടാണ് എന്നെ ഇങ്ങനെ ചെയ്യുന്നത് എന്ന് സ്വയം വിശ്വസിപ്പിക്കാന്‍ തുടങ്ങി.

സത്യം അതല്ലെങ്കില്‍ കൂടി എന്നെ സമാധാനിപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്. അങ്ങനെയാണ് ജീവിക്കുന്നത് എന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.