ആളുകള്‍ എന്നെ ഇത്ര വിമര്‍ശിക്കുന്നത് ഞാന്‍ അടിപൊളി ആയതുകൊണ്ട്, : സ്വയം പുകഴ്ത്തി ഗായത്രി സുരേഷ്

എന്തു കാര്യത്തിനും തന്നെക്കുറിച്ച് നെഗറ്റീവ് മാത്രം പറയുന്നതിനെ പോസിറ്റീവ് ആയാണ് താന്‍ കാണുന്നതെന്ന് നടി ഗായത്രി സുരേഷ്. എന്നെ രക്ഷിക്കാന്‍ ആരുമില്ല. അത് എനിക്കറിയാം. പക്ഷേ ഞാന്‍ അടിപൊളി ആയതുകൊണ്ടാണ് ആളുകള്‍ എന്നെ വിമര്‍ശിക്കുന്നത്…

എന്തു കാര്യത്തിനും തന്നെക്കുറിച്ച് നെഗറ്റീവ് മാത്രം പറയുന്നതിനെ പോസിറ്റീവ് ആയാണ് താന്‍ കാണുന്നതെന്ന് നടി ഗായത്രി സുരേഷ്. എന്നെ രക്ഷിക്കാന്‍ ആരുമില്ല. അത് എനിക്കറിയാം. പക്ഷേ ഞാന്‍ അടിപൊളി ആയതുകൊണ്ടാണ് ആളുകള്‍ എന്നെ വിമര്‍ശിക്കുന്നത് എന്ന് വിശ്വാസിക്കാനാണ് ഇഷ്ടമെന്നും താരം പറഞ്ഞു.

ട്രോളുകള്‍ കൊണ്ടുള്ള ആക്രമണത്തെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രിയുടെ ഈ പ്രതികരണം. സിനിമയില്‍ എത്തിയപ്പോള്‍ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരാളായിരിക്കും താന്‍ എന്നാണ് വിശ്വാസിച്ചിരുന്നത്. പക്ഷേ സംഭവിച്ചത് നേരെ തിരിച്ചാണ്. ഇപ്പോഴിതാ ഒരുപാട് വെറുപ്പ് നേരിടേണ്ടിവന്ന ആളായി താന്‍ മാറി. അതിന്റെ കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്നും ഗായത്രി പറഞ്ഞു.

എനിക്ക് തോന്നിയ കാര്യങ്ങള്‍ ഞാന്‍ പറയുന്നു എന്നതിനപ്പുറം തെറ്റായി ഒന്നും ചെയ്തിട്ടില്ല. എന്തിന് ആളുകള്‍ തന്നോട് ഇങ്ങനെ പറയുന്നു എന്നത് അറിയില്ല. എല്ലാവരുടെയും കണ്ണിലുണ്ണി ആകുമെന്ന് വിശ്വസിച്ചു, പക്ഷേ തിരിച്ചാണ് സംഭവിച്ചതെന്നും താരം പറഞ്ഞു.

പൊതുവേദിയില്‍ ചിലര്‍ വലിയ സ്നേഹം കാണിക്കുമ്പോള്‍ പലരുടെയും മുഖത്ത് പുച്ഛഭാവമാണ് കാണുന്നത്. അവര്‍ക്ക് എന്നെ കളിയാക്കണമെന്ന് തോന്നിയിട്ടുണ്ടാകും. തുടക്കത്തിലൊക്കെ വലിയ വിഷമം തോന്നിയെങ്കിലും ഇപ്പോള്‍ താന്‍ സ്ട്രോങ്ായി വരുകയാണെന്നും ഗായത്രി പറഞ്ഞു.

‘മാഹി’ എന്ന തന്റെ പുതിയ സിനിമയെക്കുറിച്ചുള്ള പ്രൊമോഷന്‍ പരിപാടിയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. മദ്യപാനവും അതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചും പറയുന്ന സിനിമയാണ് മാഹി.

ഓരോ അഭിമുഖങ്ങള്‍ കഴിയുമ്പോഴും ‘എയറില്‍ കയറാന്‍’ അവസരം കിട്ടുന്ന ചുരുക്കം ചില സെലിബ്രിറ്റികളില്‍ ഒരാളായി ഗായത്രി നേരത്തെതന്നെ മാറിക്കഴിഞ്ഞു. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലാ എന്ന ആര്‍ജവത്തോടെ ഗായത്രി തന്റെ സിനിമാ ജീവിതം കൂടുതല്‍ മികച്ചതാക്കി മുമ്പോട്ട് കൊണ്ടുപോവുകയാണ്.

തനിക്കുതന്നെ വിനയാകുമെന്ന് അറിയാമെങ്കിലും എന്തും വെട്ടിത്തുറന്ന് പറയുന്ന ശീലമാണ് ഗായത്രിക്കുള്ളത്. തന്റേതായ ഇഷ്ടങ്ങളെ തുറന്നുപറയാന്‍ ഗായത്രി മടിക്കാറില്ല. അതുകൊണ്ട് തന്റെ തന്റെ മദ്യപാന ശീലത്തെക്കുറിച്ചുപോലും തുറന്നുപറയുകയാണ് ഗായത്രി.

താന്‍ മദ്യപിച്ചിരുന്ന ആളാണെന്ന് ഗായത്രി പറയുന്നു. അത് നല്ലതല്ലാത്തതുകൊണ്ടാണ് നിറുത്തിയത്. എന്റെ കരിയറും ലൈഫും ഹെല്‍ത്തും ലുക്കുമൊക്കെ നന്നാക്കാന്‍ വേണ്ടി അത് നിറുത്തുന്നതാണ് നല്ലതെന്ന് തോന്നി. പിന്നെ വെള്ളമടിച്ച് കാണിച്ചുകൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്.

ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ അതൊന്നും. അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കുന്നതും ശരിയായ കാര്യമല്ലെന്നാണ് തോന്നുന്നത്. ഗായത്രി പറയുന്നു. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.